'പെർഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ; അദ്ദേഹമില്ലാതെ സലാർ ഇല്ല'; പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിരാജിനെയായിരുന്നു ആദ്യം മുതൽ മനസ്സിൽ കരുതിയത്
advertisement
1/8

പൃഥ്വിരാജ് എന്ന നടന്റെ സംവിധാന മികവ് ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാളികൾ തിരിച്ചറിഞ്ഞതാണ്. താരം അടുത്തതായി സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.
advertisement
2/8
ഇപ്പോൾ, പൃഥ്വിരാജിലെ സംവിധായകനെ വാനോളം പുകഴ്ത്തുകയാണ് സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ. കെജിഎഫിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം സുപ്രധാന വേഷത്തിൽ മലയാളികളുടെ സ്വന്തം പൃഥ്വിരാജുമുണ്ട്.
advertisement
3/8
സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് പൃഥ്വിരാജിനെയായിരുന്നു ആദ്യം മുതൽ മനസ്സിൽ കണ്ടിരുന്നത്. എന്നാൽ അദ്ദേഹം വരുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും പ്രശാന്ത് നീൽ പറയുന്നു.
advertisement
4/8
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനെ കുറിച്ച് പ്രശാന്ത് നീൽ സംസാരിച്ചത്. പൃഥ്വിരാജിനെ പെർഫെക്ട് അസിസ്റ്റന്റ് എഡിറ്റർ എന്നാണ് പ്രശാന്ത് വിശേഷിപ്പിച്ചത്.
advertisement
5/8
അദ്ദേഹം ഒരു സംവിധായകനെ പോലെയാണ് ചിന്തിക്കുന്നതെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. ഏറ്റവും മികച്ച അസിസ്റ്റന്റ് ഡയറക്ടറെപ്പോലെയായിരുന്നു അദ്ദേഹം. ക്രിയേറ്റീവ് വീക്ഷണകോണിൽ നിന്ന് അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ വളരെ വലുതാണ്. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ല. പ്രശാന്ത് നീലിന്റെ വാക്കുകൾ.
advertisement
6/8
വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു താരത്തെക്കാളും മറ്റെന്തിനെക്കാളും ഞങ്ങൾക്ക് ഒരു നടനെയായിരുന്നു ആവശ്യം. അസാമാന്യനായ നടനെയായിരുന്നു ആവശ്യം. സ്നേഹവും വെറുപ്പും കാണിക്കാൻ കഴിയുന്ന ഒരാളെയാണ് കഥാപാത്രത്തിനു വേണ്ടി ആഗ്രഹിച്ചത്. അങ്ങനെയൊരാളെ അന്വേഷിക്കുകയായിരുന്നു.
advertisement
7/8
ഹിന്ദിയിൽ നിന്നും ഒരു നടനെ കൊണ്ടുവരുന്നതിനെ കുറിച്ച് നിർദേശങ്ങളുണ്ടായിരുന്നു. പക്ഷേ, തന്റെ മനസ്സിൽ ഉയർന്നുവന്നത് പൃഥ്വിരാജ് ആയിരുന്നു. സ്ക്രിപ്റ്റ് കേട്ടതിനു ശേഷം അദ്ദേഹം സമ്മതിക്കില്ലെന്നായിരുന്നു കരുതിയത്. പക്ഷേ, പൃഥ്വിക്ക് തിരക്കഥ വളരെ ഇഷ്ടപ്പെട്ടുവെന്നും പ്രശാന്ത് നീൽ പറഞ്ഞു.
advertisement
8/8
ഡിസംബർ 22 നാണ് സലാർ റിലീസാകുന്നത്. പ്രഭാസും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
'പെർഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ; അദ്ദേഹമില്ലാതെ സലാർ ഇല്ല'; പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ