TRENDING:

Salman Khan | 19 വയസ് വ്യത്യാസം; 'അനന്തരവളെ' സ്‌ക്രീനിൽ പ്രണയിക്കാനാവില്ല എന്ന് സൽമാൻ; എന്നിട്ടും ഒന്നിച്ചഭനയിച്ച നടി

Last Updated:
തുടക്കത്തിൽ നായിക ആരെന്നു വെളിപ്പെടുത്താതെയാണ് സൽമാൻ ഖാനോട് സംവിധായകൻ കഥ പറഞ്ഞത്
advertisement
1/6
Salman Khan | 19 വയസ് വ്യത്യാസം; 'അനന്തരവളെ' സ്‌ക്രീനിൽ പ്രണയിക്കാനാവില്ല എന്ന് സൽമാൻ; എന്നിട്ടും ഒന്നിച്ചഭനയിച്ച ന
പ്രേം രത്തൻ ധൻ പായോ' എന്ന 2015ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഓർക്കുന്നുവോ? സോനം കപൂറും (Sonam Kapoor) സൽമാൻ ഖാനുമാണ് (Salman Khan) ഈ ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചത്. സൽമാന്റെ ഒപ്പം അഭിനയിച്ചതിന്റെ ത്രില്ലും വെല്ലുവിളികളും മറ്റും സോനം കപൂർ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഏറെക്കാലമായി സൽമാൻ ഖാനുമായി സൗഹൃദവും അടുപ്പവുമുള്ളയാളാണ് സോനം കപൂറിന്റെ പിതാവ് അനിൽ കപൂർ. ഈ സിനിമയിൽ സോനം സൽമാന്റെ നായികയാവുന്നതിൽ അദ്ദേഹത്തിന് അനിഷ്‌ടമുണ്ടായിരുന്നു. അതിന്റെ കാരണവും അനിൽ കപൂറുമായുള്ള ആ സൗഹൃദം തന്നെയാണ്. സൽമാൻ ഒരിക്കൽ തന്റെയൊപ്പം അഭിനയിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞതിനെക്കുറിച്ചും സോനം കപൂർ സംസാരിച്ചു
advertisement
2/6
ബീവി നമ്പർ വൺ, നോ എൻട്രി പോലുള്ള ചിത്രങ്ങളിൽ അനിൽ കപൂറും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അടുത്ത കൂട്ടുകാരന്റെ മകളെ സ്‌ക്രീനിൽ പ്രണയിച്ചു കൊണ്ട് അഭിനയിക്കുന്നതിൽ സൽമാൻ ഖാന് വൈമനസ്യമായിരുന്നു. എന്നിട്ടും അവർ രണ്ടുപേരും നായകനും നായികയുമായി അഭിനയിക്കുകയും, സിനിമ സൂപ്പർഹിറ്റാവുകയും ചെയ്തു. സൂരജ് ആർ. ബർജാത്യയാണ് സിനിമയുടെ സംവിധായകൻ. 60–90 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം, ബോക്സ് ഓഫീസിൽ നിന്നും 432 കോടി കളക്റ്റ് ചെയ്തിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ചിത്രത്തിൽ അഭിനയിക്കാം എന്ന് ഉറപ്പു പറയാൻ സൽമാൻ ഖാന് വേണ്ടിവന്നത് നീണ്ട അഞ്ചു മാസങ്ങൾ. 'സോനത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് തുടക്കത്തിൽ പ്രയാസമായിരുന്നു. എന്നാൽ, സൂരജ് ബർജാത്യ എന്നെ ഒരുവിധത്തിൽ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. സൂരജിന്റെ സിനിമയിലെ പ്രണയം തീർത്തും വ്യത്യസ്‍തമാണ്, വെല്ലുവിളി നിറഞ്ഞതും. ആ വേഷത്തിനു പറ്റിയ ആളായിരുന്നു സോനം കപൂർ," സൽമാൻ പറഞ്ഞു
advertisement
4/6
ഈ പറഞ്ഞ സഭാകമ്പം സോനം കപൂറിന്റെ ഭാഗത്തു നിന്നും ഇല്ലായിരുന്നു താനും. തനിക്കതിൽ യാതൊന്നും വിചിത്രമായി തോന്നിയില്ല എന്ന് സോനം. താൻ സൽമാൻ ഖാനൊപ്പം ജോലി ചെയ്യുന്നത് ആസ്വദിച്ചിരുന്നു. 'ഞാൻ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിരുന്നു. ഒരു കുടുംബാംഗം എന്ന പോലത്തെ ബന്ധമാണ് ഞാനും അദ്ദേഹവും തമ്മിൽ. അദ്ദേഹത്തിന്റെ പിതാവിനെയും എനിക്ക് നന്നായി അറിയാം,' എന്ന് സോനം
advertisement
5/6
2015ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത് ചിത്രം എന്ന നിലയിൽ 'പ്രേം രത്തൻ ധൻ പായോ' ബോക്സ് ഓഫീസ് വിജയം കരസ്ഥമാക്കി. സൽമാൻ ഖാൻ, രാജശ്രീ പ്രൊഡക്ഷൻസ് എന്നിവർ കൈകോർത്ത നാലാമത് ചിത്രമായിരുന്നു ഇത്. അതിനും മുൻപ്, മേനേ പ്യാർ കിയ (1989), ഹം ആപ്കേ ഹേ കോൻ (1994), ഹം സാത്ത് സാത്ത് ഹേ (1999) എന്നിവയാണ് മറ്റു മൂന്നു ചിത്രങ്ങൾ. തുടക്കത്തിൽ സ്ക്രിപ്റ്റ് ചർച്ച ചെയ്തപ്പോൾ, സൽമാൻ ഖാനോട് നായികാ വേഷം ചെയ്യുന്നത് ആരെന്ന കാര്യം പറഞ്ഞിരുന്നില്ല എന്ന് സംവിധായകൻ സൂരജ് ബർജാത്യ പറഞ്ഞു. "എനിക്കൊരു പുതുമുഖത്തെ ആവശ്യമായിരുന്നു. രാഞ്ജാന കണ്ടശേഷം, സോനം കപൂർ ആ കഥപാത്രത്തിനു ചേരുന്ന മുഖമെന്നു തോന്നി," സൂരജ് പറഞ്ഞു
advertisement
6/6
ഒടുവിൽ സോനം കപൂറിന്റെ ഫോട്ടോ സൂരജ് ബർജാത്യ സൽമാൻ ഖാനെ കാണിച്ചതും, അദ്ദേഹത്തിന് അത്ഭുതമടക്കാൻ കഴിഞ്ഞില്ല. "എനിക്കാലോചിക്കാൻ സമയം വേണമെന്നായിരുന്നു സൽമാന്റെ പ്രതികരണം. ഒരു മാസം കടന്നു പോയി. പ്രായവ്യത്യസവും അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നു. സോനം കപൂറിന് നല്ല ഉയരമുണ്ട്, പോരെങ്കിൽ തീരെ പ്രായക്കുറവും. വളർന്നു വരുന്നത് കണ്ടു ശീലിച്ച തനിക്ക്, അവളെ സ്‌ക്രീനിൽ പ്രണയിക്കുന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നദ്ദേഹം പറഞ്ഞു." അനിൽ കപൂറിനെ സ്വന്തം സഹോദരനായി കണ്ടിരുന്ന സൽമാൻ ഖാന് സോനം സ്വന്തം അനന്തരവളെ പോലെയായിരുന്നു. അവർ തമ്മിൽ ആകെ 19 വയസ്സിന്റെ വ്യത്യസമുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Salman Khan | 19 വയസ് വ്യത്യാസം; 'അനന്തരവളെ' സ്‌ക്രീനിൽ പ്രണയിക്കാനാവില്ല എന്ന് സൽമാൻ; എന്നിട്ടും ഒന്നിച്ചഭനയിച്ച നടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories