Unni Mukundan | ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെ 'ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ' എന്ന് സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി
- Published by:user_57
- news18-malayalam
Last Updated:
Santhosh Keezhattoor comments to Unni mukundan's post and he responds | സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് മറുപടി നൽകി ഉണ്ണി. സന്തോഷിന്റെ കമന്റിന് പ്രതിഷേധം രേഖപ്പെടുത്തി ആരാധകരും
advertisement
1/5

നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്ക്കു കീഴിൽ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മറുപടി കൊടുക്കുകയും, ഒട്ടേറെപ്പേർ സന്തോഷിന്റെ കമന്റിനോട് പ്രതിഷേധാത്മകമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്
advertisement
2/5
ഒരു കയ്യിൽ ഹനുമാൻ ശിൽപ്പമേന്തി നിൽക്കുന്ന തന്റെ ചിത്രവും ഹനുമാന്റെ ചിത്രവുമാണ് ഉണ്ണി പോസ്റ്റ് ചെയ്ത് ആശംസിച്ചത്. അതിനു കീഴിൽ 'ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ' എന്നാണ് സന്തോഷിന്റെ പോസ്റ്റ്. ഇതിന് ഉണ്ണി മറുപടി നൽകി. മറുപടി ഇങ്ങനെ, ചേട്ടാ... നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം... (തുടർന്ന് വായിക്കുക)
advertisement
3/5
ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!' എന്നാണ് ഉണ്ണിയുടെ മറുപടി
advertisement
4/5
ഉണ്ണിയുടെ പോസ്റ്റിൽ മാത്രമല്ല, സന്തോഷ് കീഴാറ്റൂരിന്റെ പേജിലെ പോസ്റ്റുകൾക്ക് താഴെയും ഒട്ടേറെപ്പേർ പ്രതിഷേധമറിയിക്കുന്നുണ്ട്. പുതിയ പോസ്റ്റുകളുടെ എല്ലാം കമന്റായി നെറ്റിസണ്സ് പ്രതിഷേധമറിയിക്കുന്നുണ്ട്. ചില കമന്റുകൾ നിലവിൽ കാണാൻ കഴിയാത്ത അവസ്ഥയിലുമാണ്
advertisement
5/5
വിക്രമാദിത്യൻ എന്ന സിനിമയിൽ ഉണ്ണിയും സന്തോഷും വേഷമിട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Unni Mukundan | ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെ 'ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ' എന്ന് സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി