TRENDING:

ലഹരി ഉപയോഗം; റിയ ചക്രബര്‍ത്തിക്ക് പിന്നാലെ നടിമാരായ സാറാ അലി ഖാനും രാകുല്‍ പ്രീതും സംശയനിഴലിൽ

Last Updated:
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ തന്‍റെ പേര് പലതവണ വലിച്ചിഴയ്ക്കപ്പെട്ടിട്ടും സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.. ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗം എന്ന ആരോപണവും താരത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 
advertisement
1/8
ലഹരി ഉപയോഗം; സംശയനിഴലിൽ നടിമാരായ സാറാ അലി ഖാനും രാകുല്‍ പ്രീതും
ബോളിവുഡ് താരം റിയാ ചക്രബർത്തിയെ കുരുക്കിയ ലഹരി മരുന്ന് കേസിൽ നടിമാരായ സാറാ അലി ഖാനും രാകുൽ പ്രീത് സിംഗും സംശയ നിഴലിലെന്ന് റിപ്പോർട്ട്.
advertisement
2/8
തനിക്കൊപ്പം സാറയും രാകുലും ലഹരി ഉപയോഗിച്ചിരുന്നതായി നാർക്കോട്ടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ റിയ വെളിപ്പെടുത്തിയതായി ടൈംസ് നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
advertisement
3/8
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡ് താരങ്ങളിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾക്ക് വഴി വച്ചത്. കേസിൽ മുഖ്യ ആരോപണ വിധേയയായ റിയയെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തില്‍ ഇവർ മയക്കു മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് താരത്തെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
4/8
ലഹരി ഇടപാട് കേസിൽ റിയയുടെ സഹോദരൻ ഷോബിക്കും നേരത്തെ അറസ്റ്റിലായിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരുവരും നിലവിൽ ജയിലിലാണ്. ചോദ്യം ചെയ്യലിൽ ബോളിവുഡിലെ ടോപ്പ് താരങ്ങളായ 25 ആളുകളുടെ പേരുകൾ റിയ നാർക്കോട്ടിക്സ് അധികൃതരോട് വെളിപ്പെടുത്തിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു.
advertisement
5/8
ഇതിലാണ് ഇപ്പോൾ രാകുലിന്‍റെയും സാറയുടെ പേരുകൾ പ്രത്യേകം ഉയർന്നു വരുന്നത്. ഇരുവരും നാർക്കോട്ടിക്സ് സംഘത്തിന്‍റെ അന്വേഷണ പരിധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഫാഷന്‍ ഡിസൈനർ സിമോൺ ഖമ്പട്ടയുടെ പേരും ഇതിനൊപ്പം ഉയരുന്നുണ്ട്.
advertisement
6/8
നേരത്തെ റിയ ചക്രബർത്തിയുടെ കോൾ റിക്കോര്‍ഡ് പരിശോധിച്ചതിൽ ഇവർ രാകുലും സിമോണുമായി ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. ആ സാഹചര്യം കൂടി കണക്കിലെടുത്താണ് ലഹരി മരുന്ന് കേസിലും ഇവരുടെ സാന്നിധ്യം സംബന്ധിച്ച വാദങ്ങൾക്ക് ബലം കൂടുന്നത്. 
advertisement
7/8
സുശാന്തിന്‍റെ മരണത്തിന് ശേഷം വാർത്തകളിൽ നിറഞ്ഞ മറ്റൊരു താരം സാറാ അലി ഖാനാണ്. സുശാന്തും സാറയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വേർപിരിഞ്ഞുവെന്നുമുള്ള സുശാന്തിന്‍റെ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ ഏറെ ചർച്ചകള്‍ക്ക് വഴി വച്ചിരുന്നു. സാറയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കേദാർനാഥിലെ നായകനായിരുന്നു സുശാന്ത്.
advertisement
8/8
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെയും മുൻ കാല നടി അമൃത സിംഗിന്‍റെയും മകളാണ് സാറ. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ തന്‍റെ പേര് പലതവണ വലിച്ചിഴയ്ക്കപ്പെട്ടിട്ടും സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.. ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗം എന്ന ആരോപണവും താരത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 
മലയാളം വാർത്തകൾ/Photogallery/Film/
ലഹരി ഉപയോഗം; റിയ ചക്രബര്‍ത്തിക്ക് പിന്നാലെ നടിമാരായ സാറാ അലി ഖാനും രാകുല്‍ പ്രീതും സംശയനിഴലിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories