ഷാരൂഖ് ഖാൻ- പ്രീതി സിൻ്റ ജോഡിയുടെ ഹിറ്റ് ചിത്രം വീർസാര 20 വർഷങ്ങൾക്കു ശേഷം 100 കോടി ക്ലബിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആദിത്യ ചോപ്രയുടെ രചനയിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത വീർസാര ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ്
advertisement
1/5

റിലീസാകാൻ പുതിയ സിനിമകളുടെ അഭാവം മുൻപ് ഇറങ്ങിയ സിനിമകളുടെ റീ റിലീസ് എന്ന ട്രെൻഡിലേക്ക് എത്തിച്ചിരിക്കുകയാണ് ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമ വ്യവസായത്തെ. മുൻപ് ഇറങ്ങിയ പല ക്ലാസിക് ചിത്രങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിലൂടെ കാണാം എന്നതാണ് സിനിമാ പ്രേമികൾക്ക് ഇതിലൂടെ ലഭിക്കുന്ന അവസരം. അത്തരത്തിൽ റീറിലീസായ ചിത്രമാണ് ഷാരൂഖ് ഖാനും പ്രീതി സിൻ്റയും റാണി മുഖർജിയും പ്രധാന വേഷങ്ങളിലെത്തിയ വീർസാര എന്ന ചിത്രം. റീറിലീസിലൂടെ മറ്റൊരു നാഴിക കല്ലും 20 വർഷത്തിന് ശേഷം ചിത്രം നേടിയിരിക്കുകയാണ്.
advertisement
2/5
2004ൽ ആയിരുന്നു വീർസാര ആദ്യം റിലീസ് ചെയ്ടത്. 20 വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു രാജ്യത്തെ 282 സ്ക്രീനുകളിലായി ചിത്രം റീ റിലീസ് ചെയ്തത്. റീ റീലീസ് ചെയ്ത ശേഷം ഇതുവരെ 1.57 കോടി രൂപയാണ് ചിത്രം നേടിയത്. 2004ലെ ബോക്സ് ഓഫീസ് കളക്ഷനും റീ റിലീസ് കളക്ഷനും ചേർത്ത് ചിത്രം 100 കോടി ക്ളബിലും ഇടം നേടിയിരിക്കുകയാണിപ്പോൾ . ചിത്രം റിലീസ് ചെയ്ത് 20 വർഷങ്ങൾക്കിപ്പുറം നടന്ന റീ റീലീസിലൂടെയാണ് 100 കോടി ക്ലബിലേക്ക് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
advertisement
3/5
2004 ൽ റിലീസ് ചെയ്തപ്പോൾ 98 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. 2023 ഫെബ്രുവരിയിലെ പ്രണയദിനത്തോടനുബന്ധിച്ചു ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. ഇതിലൂടെ 30 ലക്ഷം രൂപയുടെ കളക്ഷനും അന്ന് നേടിയിരുന്നു. ഇതും ഇപ്പോഴുള്ള റീ റിലീസ് കളക്ഷനു ചേർത്ത് 102.60 കോടി രൂപയാണ് ചിത്രം ആകെ നേടിയത്.
advertisement
4/5
ചിത്രം വീണ്ടു റിലീസ് ചെയ്തതോടെ സിനിമാ പ്രേമികൾക്ക് പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കും പുതിയ തലമുറയിലെ ആളുകൾക്ക് ചിത്രം കണ്ട് ആസ്വദിക്കാനുമുള്ള അവസരവുമാണ് ഒരുങ്ങിയിരിക്കുന്നത്. ഷാരൂഖാൻ അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രമായ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ വീർ പ്രതാപ് സിംഗിന്‍റെയും പ്രീതി സിന്റ അവതരിപ്പിച്ചിരിക്കുന്ന പാകിസ്ഥാൻ യുവതിയായ സാര ഹയാത്ത് ഖാന്‍റെയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആദിത്യ ചോപ്രയുടെ രചനയിൽ യാഷ് ചോപ്ര സംവിധാന ചെയ്ത വീർസാര ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങലിലൊന്നാണ്.
advertisement
5/5
റീ റിലീസ് ട്രെൻഡിനൊപ്പം സഞ്ചരിച്ച മറ്റൊരു ബോളിവുഡ് ചിത്രമാണ് തുമ്പാഡ്. വീർസാരയ്ക്ക് ഒപ്പം തന്നെയായിരുന്നു തുമ്പാഡും റീ റിലീസ് ചെയ്തത്. ഫോക്കലോർ ഹൊറർ ഡ്രാമ വിഭാഗത്തിൽപ്പെട്ട തുമ്പാഡ് 2018 ൽ ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്തപ്പോൾ 13.50 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. റീ റിലീസ് ചെയ്ത് ഇതുവരെയും ചിത്രം നേടിയത് 13.15 കോടി രൂപയാണ്
മലയാളം വാർത്തകൾ/Photogallery/Film/
ഷാരൂഖ് ഖാൻ- പ്രീതി സിൻ്റ ജോഡിയുടെ ഹിറ്റ് ചിത്രം വീർസാര 20 വർഷങ്ങൾക്കു ശേഷം 100 കോടി ക്ലബിൽ