Jawan | ജവാന് വേണ്ടി തയാറെടുത്തത് ഈ താരങ്ങളുടെ സിനിമകള്‍ കണ്ട്; വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സെപ്റ്റംബർ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.
advertisement
1/7

പത്താന്‍ തീര്‍ത്ത ഗംഭീര വിജയത്തിന്‍റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുന്‍പ് തന്നെ ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് വമ്പന്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ജവാന്‍. അറ്റ്ലി സംവിധാനം ചെയ്യുന്ന ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് പ്രിവ്യു വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
advertisement
2/7
ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ഇന്ത്യയൊട്ടാകെ ഹൈപ്പ് നേടി കഴിഞ്ഞു
advertisement
3/7
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന ചിത്രം താരത്തിന്‍റെ കന്നി ബോളിവുഡ് ചിത്രം കൂടിയാണ്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും എത്തുന്നു. റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ ഗൗരിഖാൻ ആണ് ജവാന്‍ നിര്‍മ്മിക്കുന്നത്
advertisement
4/7
ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീത സംവിധായകന്‍ അനിരുദ്ധാണ് ജവാനിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. സെപ്റ്റംബർ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.
advertisement
5/7
പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹര്‍ ഖാന്‍, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
6/7
ജവാനിലെ കഥാപാത്രത്തിന്‍റെ തയാറെടുപ്പിനായി ഒരുപാട് സിനിമകള്‍ കണ്ടിരുന്നോ എന്ന് അടുത്തിടെ ഒരു ആരാധകന്‍ ഷാരൂഖ് ഖാനോട് ചോദിച്ചിരുന്നു. അതിന് ട്വിറ്ററിലൂടെ താരം മറുപടി നല്‍കുകയും ചെയ്തു.
advertisement
7/7
അറ്റ്ലിയുടെ സംവിധാന ശൈലി മനസ്സിലാക്കാന്‍ അറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളും ഒപ്പം വിജയ്, രജനീകാന്ത് എന്നിവരുടെ സിനിമകളും കണ്ടു. ഭാഷയും ടെക്‌നിക്കും സ്റ്റെലും മനസിലാക്കാനായി അല്ലു അര്‍ജുന്‍, യാഷ് എന്നിവരുടെ നിരവധി സിനിമകളും കണ്ടുവെന്നും അതില്‍ നിന്നും ഉള്‍ക്കൊണ്ട കാര്യങ്ങള്‍ വെച്ചാണ് ജവാനിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഷാരൂഖ് പറയുന്നു. ജവാനിലെ കഥാപാത്രത്തിനായി എങ്ങനെ തയാറെടുത്തുവെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | ജവാന് വേണ്ടി തയാറെടുത്തത് ഈ താരങ്ങളുടെ സിനിമകള്‍ കണ്ട്; വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍