അല്ലു അർജുന് മികച്ച നടനുള്ള അവാർഡ് നൽകിയതിൽ അതൃപ്തിയോ? നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് സംവിധായകനും
- Published by:Naseeba TC
- news18-malayalam
Last Updated:
ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു
advertisement
1/6

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ചിത്രമാണ് സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദം. മികച്ച ഹിന്ദി ചിത്രം ഉൾപ്പെടെ അഞ്ച് ദേശീയ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.
advertisement
2/6
ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുനാണ് പുരസ്കാരം ലഭിച്ചത്. വിക്കിക്ക് അവാർഡ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സൂജിത്ത് സിർക്കാർ.
advertisement
3/6
ഉദം സിങ്ങായി വേഷമിട്ട വിക്കി കൗശാലിന്റെ പ്രകടനം ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹമായിരുന്നുവെന്ന് സൂജിത്ത് സിർക്കാർ പറയുന്നു. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
advertisement
4/6
വിക്കി കൗശാൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. സർദാർ ഉദം ആയി അദ്ദേഹം മാറിയത് എടുത്തു പറയേണ്ടതാണ്. ചിത്രത്തിനു വേണ്ടി ആദ്യം ഷൂട്ട് ചെയ്ത് ജാലിയൻ വാലാബാഗിലെ രംഗമായിരുന്നു. ദിവസങ്ങളോളം വിക്കിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സർദാർ ഉദമിന്റെ വേദന ആ സിനിമയിലൂടനീളം അദ്ദേഹവും കൊണ്ടുനടന്നു.- സൂജിത്ത് സിർക്കാർ പറയുന്നു.
advertisement
5/6
നേരത്തേ, അനുപം ഖേറും മികച്ച നടനുള്ള അവാർഡിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അനുപം ഖേർ പ്രധാന വേഷത്തിലെത്തിയ കശ്മീർ ഫയൽസിന് പുരസ്കാരം ലഭിച്ചെങ്കിലും ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാർഡ് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ എന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
advertisement
6/6
സൂജിത്ത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദമിൽ പ്രധാന വേഷം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച നടൻ ഇർഫാൻ ഖാൻ ആയിരുന്നു. ഇർഫാന് ഈ ചിത്രം നൽകാൻ കഴിയാത്തതിൽ തനിക്ക് കുറ്റബോധവും വിഷമവുമുണ്ടെന്നും സൂജിത്ത് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
അല്ലു അർജുന് മികച്ച നടനുള്ള അവാർഡ് നൽകിയതിൽ അതൃപ്തിയോ? നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് സംവിധായകനും