TRENDING:

Stree 2: കളക്ഷനില്‍ ബാഹുബലിയെ പിന്തള്ളി 'സ്ത്രീ 2'; 'അനിമല്‍', 'ജവാൻ' റെക്കോർഡും ഇനി പഴങ്കഥ

Last Updated:
ശ്രദ്ധ കപൂറും രാജ്‌കുമാർ റാവുവും അഭിനയിച്ച ഹൊറർ ചിത്രം, ബാഹുബലി 2ന്റെ റെക്കോർഡ് മറികടന്നു. ജവാൻ, അനിമൽ റെക്കോർഡും പഴങ്കഥയാക്കി. ഹിന്ദി സിനിമയിലെ എക്കാലത്തെയും ഉയർന്ന മൂന്നാം വാര കളക്ഷൻ ചിത്രം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്
advertisement
1/9
കളക്ഷനില്‍ ബാഹുബലിയെ പിന്തള്ളി 'സ്ത്രീ 2'; 'അനിമല്‍', 'ജവാൻ' റെക്കോർഡും ഇനി പഴങ്കഥ
അമർ കൗശിക്കിന്റെ 'സ്ത്രീ 2' ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം ആഴ്ച്ചയിലും മികച്ച വിജയമാണ് ചിത്രം നേടുന്നത്. മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി സിനിമയിലെ എക്കാലത്തെയും ഉയർന്ന മൂന്നാം വാര കളക്ഷൻ ചിത്രം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
advertisement
2/9
മൂന്നാം ആഴ്‌ചയിൽ 'അനിമൽ', 'ജവാൻ', 'ബാഹുബലി 2' എന്നിവ നേടിയ കളക്ഷനെ സ്ത്രീ 2 മറികടന്നു. ഹൊറർ-കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം ഹിന്ദിയിൽ മാത്രം 70.20 കോടിയാണ് നേടിയത്. ഒരു പുതിയ റെക്കോർഡും സ്വന്തമാക്കി.
advertisement
3/9
ഇന്ത്യയിലെ മികച്ച 5 സിനിമകൾ ബോക്‌സ് ഓഫീസ് - നെറ്റ് കളക്ഷനിൽ 3-ാം ആഴ്ചയിൽ നേടിയത് എത്രയാണ്? സ്ത്രീ 2: 70.20 കോടി, ബാഹുബലി 2: 69.75 കോടി, ഗദർ 2: 63.35 കോടി, ജവാൻ: 52.06 കോടി, അനിമൽ: 50.30 കോടി. (source: sacnilk)
advertisement
4/9
22 ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം 500 കോടി കടന്നെന്നതാണ് രസകരമായ കാര്യം. 18 ദിവസം കൊണ്ട് അതേ നേട്ടം കൈവരിച്ച ജവാന് ശേഷം അതിവേഗം 500 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി 'സ്ത്രീ 2' മാറി.
advertisement
5/9
ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഗദർ 2', 'പത്താൻ', 'അനിമൽ', 'ജവാൻ' എന്നിവയുടെ കളക്ഷനെ പിന്തള്ളി ഏറ്റവും വലിയ ഹിന്ദി ചിത്രമായി മാറാനും സാധ്യതയുണ്ട്.
advertisement
6/9
ഹിന്ദി ബോക്‌സ് ഓഫീസിൽ ഈ ചിത്രത്തിന് വെല്ലുവിളി ഉ‌യർത്തൻ മറ്റ് ചിത്രങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിൽ ഉടൻ തന്നെ സ്ട്രീ 2 റെക്കോർഡുകൾ മറികടക്കാനാണ് സാധ്യതയേറെയാണ്.
advertisement
7/9
ബോളിവുഡിൽ, സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുന്നതിനിടെയാണ്, സ്ത്രീ 2 ചിത്രം വൻ ലാഭമുണ്ടാക്കി മുന്നേറുന്നത്. സ്ത്രീ 2 ന്റെ ബജറ്റ് 50 കോടിയാണ്. മറ്റ് ബോളിവുഡ് സിനിമകളുടെ ബജറ്റ് നോക്കിയാൽ, ഇത് തീർച്ചയായും കുറവാണ്.
advertisement
8/9
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ സ്ത്രീയുടെ രണ്ടാം ഭാഗം, വെറും 6 ദിവസം കൊണ്ട് 250 കോടി ലാഭം നേടി. അതായത് ബജറ്റിന്റെ നാലിരട്ടി സ്വന്തമാക്കി.ഓഗസ്റ്റ് 15നാണ് ഈ ചിത്രം റിലീസ് ചെയ്തത്. റിലീസിന് ശേഷം പ്രതിദിന കളക്ഷൻ വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് പ്രത്യേകത.
advertisement
9/9
അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി, അപരാശക്തി ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറാണ് ഇതിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നത്. അതുപോലെ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Stree 2: കളക്ഷനില്‍ ബാഹുബലിയെ പിന്തള്ളി 'സ്ത്രീ 2'; 'അനിമല്‍', 'ജവാൻ' റെക്കോർഡും ഇനി പഴങ്കഥ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories