ഈ മലയാള ചിത്രത്തിലെ നായകന്റെ മകനും നായികയുടെ മകളും 45 വർഷത്തിനുശേഷം ഹിന്ദിയിൽ ഒന്നിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
നാലരപതിറ്റാണ്ടിനുശേഷം സ്ക്രീനിൽ മുഖ്യവേഷങ്ങളിൽ രണ്ട് തലമുറകളുടെ സംഗമം സംഭവിക്കുകയാണ്
advertisement
1/5

പി ഗോപകുമാർ സംവിധാനം ചെയ്ത് 45 വർഷം മുൻപ് പുറത്തിറങ്ങിയ മലയാള സിനിമയായിരുന്നു 'തളിരിട്ട കിനാക്കൾ'. 1980ൽ തിയറ്ററുകളിലെത്തിയ സിനിമയിൽ പ്രതാപ് പോത്തൻ, സുകുമാരൻ, കുതിരവട്ടം പപ്പു, മധുമാലിനി, തനൂജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിഹാസ ഗായകൻ മുഹമ്മദ് റാഫിയെ ശബ്ദട്രാക്കിൽ അവതരിപ്പിച്ച ഒരേയൊരു മലയാള സിനിമ എന്ന നിലയിലും ഈ ചിത്രം പ്രശസ്തമാണ്. (image: m3db)
advertisement
2/5
നാലരപതിറ്റാണ്ടിനുശേഷം സ്ക്രീനിൽ മുഖ്യവേഷങ്ങളിൽ രണ്ട് തലമുറകളുടെ സംഗമം സംഭവിക്കുകയാണ്. തളിരിട്ട കിനാക്കളിലെ നായകൻ സുകുമാരന്റെ മകൻ പൃഥ്വിരാജും നായിക തനൂജയുടെ മകൾ കജോലും കേന്ദ്ര കഥാപാത്രങ്ങളായാണ് പുതിയ സിനിമ എത്തുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും സ്റ്റാർ സ്റ്റുഡിയോയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ പേര് 'സർസമീൻ' എന്നാണ്.
advertisement
3/5
ജൂലൈ 25 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിനിമ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. പ്രശസ്ത നടൻ ബോമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കയോസിന്റെ സംവിധാനത്തിലുള്ള ഈ ആദ്യ മുഴുനീള ചിത്രം എങ്ങനെയായിരിക്കും എന്ന് ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്.
advertisement
4/5
നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത 'അജീബ് ദാസ്താന്‍സ്' എന്ന ആന്തോളജി ചിത്രം കയൂസ് സംവിധാനംചെയ്തിരുന്നു. 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അടക്കമുള്ള ചിത്രങ്ങളില്‍ കയോസ് ഇറാനി വേഷമിട്ടിരുന്നു. കശ്മീരിന്‍റെ മനോഹാരിതയ്ക്കൊപ്പം എന്നാൽ സംഘർഷഭരിതമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഡ്രാമയാണ് ഈ ചിത്രം. രാജ്യത്തെ ഭീകരവാദത്തിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.
advertisement
5/5
മലയാള സിനിമയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പൃഥ്വിരാജ് ബോളിവുഡിൽ തന്‍റെ സാന്നിധ്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പൃഥ്വിയുടെ അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണ് സർസമീൻ.
മലയാളം വാർത്തകൾ/Photogallery/Film/
ഈ മലയാള ചിത്രത്തിലെ നായകന്റെ മകനും നായികയുടെ മകളും 45 വർഷത്തിനുശേഷം ഹിന്ദിയിൽ ഒന്നിക്കുന്നു