TRENDING:

ബോർഡറിൽ നിന്ന് ഒഴിവാക്കിയ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് വികാരഭരിതനായി സണ്ണി ഡിയോൾ

Last Updated:
രൺവീർ അലഹ്ബാദിയയുമായി സണ്ണി ഡിയോൾ നടത്തയ ഒരു ഇൻ്റർവ്യുവിലാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ തന്റെ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് സണ്ണിഡിയോൾ വികാര ഭരിതനായത്.
advertisement
1/5
ബോർഡറിൽ നിന്ന് ഒഴിവാക്കിയ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് വികാരഭരിതനായി സണ്ണി ഡിയോൾ
1997ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ബോർഡർ. 1971ലെ ഇന്തോ-പാക് യുദ്ധത്തിനെടെ നടന്ന ബാറ്റിൽ ഓഫ് ലോങ് വാലയിലെ സംഭവങ്ങൾ പ്രമേയമാക്കിയ ബോർഡർറിൽ സണ്ണി ഡിയോളാളിരുന്നു പ്രധാന കഥാപാത്രമായ മേജർ കുൽദീപ് സിംഗ് ചാന്ദ്പുരി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ പട്ടാളക്കാരുടെ വേദനയും വികാരങ്ങളും ആവിഷ്കരിച്ചുകൊണ്ട് ജാവേദ് അക്തർ എഴുതിയി രൂപ് കുമാർ റാത്തോഡും സോനു നിഗവും ആലപിച്ച സന്ദേശ് ആത്തെ ഹേ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിൽ ഈ ഗാനം വഹിച്ച പങ്കും ചെറുതല്ല.
advertisement
2/5
ജാക്കി ഷെറോഫ് , സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, സുദേഷ് ബെറി, പുനീത് ഇസാർ തുടങ്ങിയ വമ്പൻ താര നിരയുമായാണ് ചിത്രം പുറത്തിറങ്ങിത്. ഇവരെക്കൂടാതെ തബു, പൂജാ ബട്ട്, ഷർബാണി മുഖർജി, രാഖി ഗുൽസാർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ഇന്ത്യയുടെ എറ്റവും വലിയ വാർ ഫിലിം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോർഡറിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയും അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സണ്ണി ഡിയോളിനൊപ്പം ബോർഡ 2ൽ പ്രധാന വേഷം ചെയ്യുമെന്ന് ബോളിവുഡിലെ യുവനിരയിലെ സൂപ്പർ നായകൻ വരുൺ ധവാനും വെളിപ്പെടുത്തിയിരുന്നു.
advertisement
3/5
ബോർഡർ എന്ന സിനിമയെപ്പറ്റി ചൂടു പിടിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് സണ്ണി ഡിയോൾ വികാരഭരിതനായി സംസാരിക്കുന്നത് വീണ്ടും വാർത്തകളിൽ നിറയുന്നത്. രൺവീർ അലഹ്ബാദിയയുമായി സണ്ണി ഡിയോൾ നടത്തയ പഴയ ഒരു ഇൻ്റർവ്യുവിലാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ തന്റെ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് സണ്ണിഡിയോൾ വികാര ഭരിതനായത്.
advertisement
4/5
"ചിത്രത്തിന്റെ ഫൈനൽ കട്ടിൽ ഉൾപ്പെടുത്താനാകാതെ പോയ ഒരു രംഗമുണ്ട്. വളരെ മനോഹരമായ ഒരു രംഗമായിരുന്നു അത്. ചിത്രത്തിന്റെ സംവിധായകനായ ജെ.പി ദത്തയുടെ പിതാവായിരുന്നു അതെഴുതിയത്. ചിത്രത്തിന്റ അവസാന ഭാഗത്തായിരുന്നു രംഗം ഉൾപ്പെടുത്തിയിരുന്നത്. ഒരു ചെറിയ ക്ഷേത്രത്തിൽ ഞാൻ നിൽക്കുകയായിരുന്നു. ദുരെ തകർക്കപ്പെട്ട ബംങ്കറുകളിൽ നിന്ന് തീ ഉയരുന്നു. ഞാൻ അവിടേക്ക്  നടന്ന് ചെന്ന് മരിച്ചുകിടക്കുന്ന പട്ടാളക്കാരുടെ അടുത്ത് ഇരിക്കുന്നു" രംഗത്തെക്കുറിച്ച് സണ്ണി ഡിയോൾ പറയുന്നു.
advertisement
5/5
" മരിച്ചു കിടക്കുന്ന പട്ടാളക്കാരോട് ഞാൻ പറയുന്നു, നിങ്ങളുടെ കുടുംബത്തെ ഞാൻ സംരക്ഷിക്കും, തകർന്നു പോയ നിങ്ങളുടെ വീടുകൾ ഞാൻ എറ്റെടുക്കും,നിങ്ങളുടെ അമ്മമാരോട് ഞാൻ സംസാരിക്കും. ഞാൻ അവരോട് പറയും, നിങ്ങൾ ഇപ്പോൾ സ്വർഗത്തിൽ എത്തിയിരിക്കുമെന്നും സ്വർഗത്തിൽ യുദ്ധമില്ലെന്നും" വികാര ഭരിതനായാണ് സണ്ണി ഡിയോൾ പറഞ്ഞ് അവസാനിപ്പിക്കുന്നത്. സിനിമയുടെ ദൈർഘ്യം കാരണമാണ് ഈ രംഗം ഒഴിവാക്കേണ്ടി വന്നതെന്നും താരം പറയുന്നു. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ബോർഡർ 2ന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും
മലയാളം വാർത്തകൾ/Photogallery/Film/
ബോർഡറിൽ നിന്ന് ഒഴിവാക്കിയ പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് വികാരഭരിതനായി സണ്ണി ഡിയോൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories