TRENDING:

കണ്ണൂർ സ്‌ക്വാഡിന് മേൽ പറക്കുമോ ഗരുഡൻ ? ഈ കേരളാ പോലീസ് കഥയ്ക്കും വമ്പൻ കളക്ഷനെന്ന് കണക്കുകൾ

Last Updated:
പ്രേക്ഷകരില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ലഭിച്ച പ്രതികരണം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ വലിയ കളക്ഷനിലേക്ക് ഗരുഡന്‍ കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
1/9
കണ്ണൂർ സ്‌ക്വാഡിന് മേൽ പറക്കുമോ ഗരുഡൻ ? ഈ കേരളാ പോലീസ് കഥയ്ക്കും വമ്പൻ കളക്ഷനെന്ന് കണക്കുകൾ
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പറന്നുയരുകയാണ് സുരേഷ് ഗോപിയുടെ ഗരുഡന്‍. ജിനേഷിന്‍റെ കഥയില്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റായി വിലയിരുത്തുന്നത്.
advertisement
2/9
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഗരുഡന്‍ നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
advertisement
3/9
മലയാളത്തില്‍ എണ്ണം പറഞ്ഞ പോലീസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു മികച്ച പോലീസ് കഥാപാത്രമാണ് ഗരുഡനിലെ ഹരീഷ് മാധവന്‍.
advertisement
4/9
ബിജു മേനോന്‍റെ അതിശയിപ്പിക്കുന്ന പ്രകടനം ഗരുഡന് മുതല്‍ക്കൂട്ടായി. ഇതുവരെ കാണാത്ത ഒരു ബിജു മേനോനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.
advertisement
5/9
സിനിമയുടെ കളക്ഷന്‍ വിവരങ്ങളും ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. തിയേറ്ററിലെ മികച്ച പ്രതികരണം കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. 
advertisement
6/9
ആഗോള തലത്തില്‍ 3 ദിവസം കൊണ്ട് 6.25 രൂപ ഗരുഡന്‍ കളക്ട് ചെയ്തതായി ട്രേഡ് അനലിസ്റ്റുകളായി സാക്നിക്.കോം റിപ്പോര്ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമുളള ഗ്രോസ് കളക്ഷന്‍ 3.25 കോടി രൂപയും വിദേശത്ത് നിന്ന് നേടിയത് മൂന്ന് കോടിയും ആണ്.
advertisement
7/9
പ്രേക്ഷകരില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ലഭിച്ച പ്രതികരണം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ വലിയ കളക്ഷനിലേക്ക് ഗരുഡന്‍ കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
8/9
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന് ശേഷം മലയാളത്തില്‍ ഉണ്ടാകുന്ന അടുത്ത മെഗാ ഹിറ്റായി ഗരുഡന്‍ മാറിയേക്കും.
advertisement
9/9
അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
കണ്ണൂർ സ്‌ക്വാഡിന് മേൽ പറക്കുമോ ഗരുഡൻ ? ഈ കേരളാ പോലീസ് കഥയ്ക്കും വമ്പൻ കളക്ഷനെന്ന് കണക്കുകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories