Suriya | 'ഞാന് ആത്മാര്ഥമായാണ് പ്രയത്നിക്കുന്നത്'; ഓവർ ആക്ടർ നടനെന്ന് വിളിക്കുന്നവരുണ്ടെന്ന് സൂര്യ
- Published by:Sneha Reghu
- news18-malayalam
Last Updated:
താനൊരു മികച്ച നടനല്ലെന്നും സൂര്യ അഭിമുഖത്തിൽ പറഞ്ഞു
advertisement
1/6

തന്നെ ചിലർ ഓവർ ആക്ടിങ് നടനാണെന്നാണ് വിളിക്കുന്നതെന്ന് തമിഴ് നടൻ സൂര്യ. ഒരുപാട് പേർക്ക് ഈ അഭിപ്രായം ഉണ്ടെങ്കിലും താൻ ആത്മാർത്ഥമായി തന്നെ പ്രയത്നിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. നടന്റെ പുതിയ ചിത്രമായ റെട്രോയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു സൂര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
2/6
ഞാനൊരു മികച്ച നടനല്ല. ചിലർ എന്ന ഓവർ ആക്ടിങ് നടനെന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാകും. പക്ഷേ ബാല സാറില്‍നിന്ന് പഠിച്ച പാഠങ്ങളില്‍ ഉറച്ചു നിൽക്കുന്നു. തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
advertisement
3/6
കഴിവിന്റെ പരമാവധി ചെയ്താലും നന്നായി സംഭവിക്കണമെന്നില്ലെന്നും താൻ ആത്മാർത്ഥമായാണ് പ്രയത്നിക്കുന്നതെന്നും നടൻ പറഞ്ഞു. മെയ്യഴകന്‍ പോലെ ഒരു ചിത്രമെടുത്താല്‍, എനിക്ക് കാര്‍ത്തിയാവാന്‍ പറ്റില്ല. തനിക്ക് മെയ്യഴകൻ ചെയ്യാൻ കഴിയില്ലെന്നും സൂര്യ വ്യക്തമാക്കി.
advertisement
4/6
ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമൊത്തുള്ള 'റെക്ടാംഗിള്‍ ടേബില്‍ ഡിസ്കഷനി'ലായിരുന്നു സൂര്യ തന്റെ അഭിനയത്തെ കുറിച്ച് സംസാരിച്ചത്.
advertisement
5/6
കാക്ക കാക്ക, ഗജിനി, സില്ലുനു ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം സൂര്യയുടെ കരിയർ എങ്ങനെയാണ് മാറിയതെന്ന് കാർത്തിക് സുബ്ബരാജും സന്തോഷ് നാരായണനും സംസാരിച്ചു.
advertisement
6/6
കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാനവേഷത്തിലെത്തിയ മെയ്യഴകൻ സൂര്യയും ഭാര്യ ജ്യോതികയും ചേര്‍ന്നാണ് നിർമ്മിച്ചത്. ചിത്രത്തിന് തെന്നിന്ത്യയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. നാലുദിവസംകൊണ്ട് ചിത്രം 41.35 കോടി കളക്ഷനാണ് നേടിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Suriya | 'ഞാന് ആത്മാര്ഥമായാണ് പ്രയത്നിക്കുന്നത്'; ഓവർ ആക്ടർ നടനെന്ന് വിളിക്കുന്നവരുണ്ടെന്ന് സൂര്യ