Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI
- Published by:Asha Sulfiker
- news18-malayalam
Last Updated:
പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 25 മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
advertisement
1/10

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിയെ ഇന്നും സിബിഐ സംഘം ചോദ്യം ചെയ്യും. തുടർച്ചയായ നാലാം ദിനമാണ് റിയയെ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
advertisement
2/10
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മണിക്കൂറുകളോളം തുടർച്ചയായി റിയയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ചോദ്യം ചെയ്യൽ വീണ്ടും തുടരുന്നതെന്നാണ് റിപ്പോർട്ട്.
advertisement
3/10
സുശാന്തിന്‍റെ സഹോദരി മീട്ടു സിംഗിനെയും അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
advertisement
4/10
കേസിന്‍റെ പശ്ചാത്തലത്തിൽ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് റിയയോട് ചോദിക്കുന്നതെന്നാണ് സൂചന.
advertisement
5/10
റിയ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും സുശാന്തിനും ഇത് നൽകിയിരുന്നുവെന്നുമുള്ള തരത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ആ സാഹചര്യത്തിൽ സുശാന്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഏതൊക്കെ മരുന്നുകളുമാണ് താരം ഉപയോഗിച്ചതെന്നുമുള്ള വിവരങ്ങൾ അറിയാനാണീ ചോദ്യം ചെയ്യൽ.
advertisement
6/10
കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിനായി റിയ സിബിഐ ഓഫീസിലെത്തിയിരുന്നു. രാവിലെ പത്തേ കാലോടെ സഹോദരനൊപ്പം എത്തിയ താരം മടങ്ങിയത് വൈകിട്ട് ഏഴ് മണിയോടെയാണ്..
advertisement
7/10
സുശാന്തിന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയ നടത്തിയ ചിലവുകളെക്കുറിച്ചും സുശാന്തിന്‍റെ ചികിത്സയെക്കുറിച്ചുമാണ് കഴിഞ്ഞ ദിവസം ചോദിച്ചറിഞ്ഞത്..
advertisement
8/10
പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 25 മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. റിയയുടെ സഹോദരൻ ഷൗബിക് ചക്രവർത്തിയെയും പല അവസരങ്ങളിലായി ചോദ്യം ചെയ്തിരുന്നു.
advertisement
9/10
സുശാന്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാനാണ് ഷൗബികിനെ ചോദ്യം ചെയ്തത്.
advertisement
10/10
കഴിഞ്ഞ ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് താരത്തിന്‍റെ കുടുംബം ആണ് റിയാ ചക്രബർത്തിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI