TRENDING:

Sushant Singh Rajput| 'മകന് അവൾ വിഷം നൽകി; സുശാന്തിനെ കൊന്നത് റിയ': അറസ്റ്റ് ചെയ്യണമെന്ന് പിതാവ് കെ കെ സിംഗ്

Last Updated:
റിയ ചക്രബർത്തി സുശാന്തിന് വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു.
advertisement
1/7
'മകന് അവൾ വിഷം നൽകി; സുശാന്തിനെ കൊന്നത് റിയ': അറസ്റ്റ് ചെയ്യണമെന്ന് കെ കെ സിംഗ്
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുശാന്തിന്‍റെ അച്ഛൻ കെ കെ സിംഗ്.
advertisement
2/7
റിയ ചക്രബർത്തി സുശാന്തിന് വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു. എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement
3/7
അന്വേഷണ ഏജൻസികൾ ഉടൻ റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്ന് കെ കെ സിംഗ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.
advertisement
4/7
നീണ്ടകാലമായി റിയ സുശാന്തിന് വിഷം നൽകി വരികയായിരുന്നു. അവളാണ് സുശാന്തിന്റെ കൊലപാതകി. അവളെയും അവളുടെ കൂട്ടാളികളെയും അന്വേഷണ ഏജന്‍സി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം- കെകെ സിംഗ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.
advertisement
5/7
സഹോദരന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ കെ സിംഗും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
advertisement
6/7
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് സൂചന.
advertisement
7/7
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കെ കെ സിംഗ് ബിഹാർ പൊലീസിൽ നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നാർകോട്ടിക്സ് വിഭാഗവും അന്വേഷണം നടത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| 'മകന് അവൾ വിഷം നൽകി; സുശാന്തിനെ കൊന്നത് റിയ': അറസ്റ്റ് ചെയ്യണമെന്ന് പിതാവ് കെ കെ സിംഗ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories