TRENDING:

Sushant Singh Rajput|'നിന്‍റെ മനസിന്‍റെ വിശുദ്ധിയാണ് ആ കണ്ണുകളിൽ തിളങ്ങുന്നത്': സുശാന്തിന്‍റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് സഹോദരി

Last Updated:
'നിന്‍റെ കണ്ണുകളിലെ ആ തിളക്കം.. അത് നിന്‍റെ മനസിന്‍റെ വിശുദ്ധിയുടെ പ്രതിഫലനം ആണ്' എന്നാണ് ചിത്രത്തിനൊപ്പം ശ്വേത കുറിച്ചത്. 
advertisement
1/7
'നിന്‍റെ മനസിന്‍റെ വിശുദ്ധിയാണ് ആ കണ്ണുകളിൽ തിളങ്ങുന്നത്':
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ ഓർമ്മ ചിത്രവുമായി സഹോദരി ശ്വേത സിംഗ്. താരത്തിന്‍റെ ഒരു കുട്ടിക്കാല ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പ് കൂടി ശ്വേത പങ്കു വച്ചിട്ടുണ്ട്
advertisement
2/7
'നിന്‍റെ കണ്ണുകളിലെ ആ തിളക്കം.. അത് നിന്‍റെ മനസിന്‍റെ വിശുദ്ധിയുടെ പ്രതിഫലനം ആണ്' എന്നാണ് ചിത്രത്തിനൊപ്പം ശ്വേത കുറിച്ചത്.  (Image: Instagram)
advertisement
3/7
സുശാന്തിന്‍റെ മരണത്തിന് പിന്നാലെ താരത്തിന്‍റെ കുട്ടിക്കാലത്തെ അപൂർവ്വ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. (Image: Instagram)
advertisement
4/7
 ഇക്കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിന്‍റെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഏറെ വിവാദം ഉയർത്തിയ മരണത്തിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്.   (Sushant Singh Rajput (extreme right) from his childhood days). (Image: Instagram)
advertisement
5/7
സിബിഐക്ക് പുറമെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസിൽ അന്വേഷണം നടത്തുന്നുണ്ടd. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച അന്വേഷണം ബോളിവുഡിലെ നിരവധി ഇരുണ്ട അധ്യായങ്ങളിലേക്കാണ് വഴി തുറന്നത്  (Image: Instagram)
advertisement
6/7
മരണം സംബന്ധിച്ച ആരംഭിച്ച അന്വേഷണം നിലവിൽ ബോളിവുഡിലെ ലഹരി മാഫിയയിലെത്തി നിൽക്കുകയാണ്. ലഹരി കേസില്‍ സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ചിത്രം- സുശാന്ത് സുഹൃത്തുക്കൾക്കൊപ്പം (Image: Instagram)
advertisement
7/7
ദീപിക പദുകോൺ, ശ്രദ്ധ കപൂര്‍, സാറ അലി ഖാൻ തുടങ്ങി പല പ്രമുഖ താരങ്ങളും ലഹരി കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് ബ്യൂറോ നിരീക്ഷണത്തിലാണ്. അതേസമയം തന്നെ സുശാന്തിന്‍റെ മരണം സംബന്ധിച്ച അന്വേഷണം ദിശ മാറിപ്പോയതായും ആരോപണം ഉയരുന്നുണ്ട്. ചിത്രം: സുശാന്ത് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput|'നിന്‍റെ മനസിന്‍റെ വിശുദ്ധിയാണ് ആ കണ്ണുകളിൽ തിളങ്ങുന്നത്': സുശാന്തിന്‍റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് സഹോദരി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories