TRENDING:

'എനിക്കെന്തോ സംഭവിക്കാൻ പോകുന്നു'; ഡബ്ബിങിനിടെ കുഴഞ്ഞുവീണ നടൻ മാരിമുത്തു അവസാനമായി പറഞ്ഞത്

Last Updated:
ആദിമുത്തു ഗുണശേഖരൻ സംവിധാനം ചെയ്യുന്ന 'എതിര്‍ നീചല്‍' എന്ന ഹിറ്റ് തമിഴ് സീരിയലിന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെയാണ് മാരിമുത്തു പെട്ടെന്ന് കുഴഞ്ഞുവീണത്
advertisement
1/6
'എനിക്കെന്തോ സംഭവിക്കാൻ പോകുന്നു'; ഡബ്ബിങിനിടെ കുഴഞ്ഞുവീണ നടൻ മാരിമുത്തു അവസാനമായി പറഞ്ഞത്
ചെന്നൈ: രജിനികാന്തിന്‍റെ ജയിലർ സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടൻ മാരിമുത്തുവിന്‍റെ മരണവാർത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സിനിമയ്ക്ക് പുറമെ മിനിസ്ക്രീനിലും, യൂടൂബിലും സജീവമായിരുന്നു മാരിമുത്തു. തമിഴ് സീരിയലിന്‍റെ ഡബിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു മാരിമുത്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
2/6
ആദിമുത്തു ഗുണശേഖരൻ സംവിധാനം ചെയ്യുന്ന 'എതിര്‍ നീചല്‍' എന്ന ഹിറ്റ് തമിഴ് സീരിയലിന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെയാണ് മാരിമുത്തു പെട്ടെന്ന് കുഴഞ്ഞുവീണത്. ഈ സീരിയലിനുവേണ്ടി ഡബ് ചെയ്യുമ്പോൾ, അവസാനമായി പറഞ്ഞ ഡയലോഗ് എനിക്കെന്തോ സംഭവിക്കാൻ പോകുന്നു എന്നായിരുന്നു. ഇതിന് പിന്നാലെയാണ് താരം കുഴഞ്ഞുവീണത്.
advertisement
3/6
ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രമായ ജി മാരിമുത്തു മറ്റൊരു കഥാപാത്രത്തോട് പറയുകയാണ്, 'എന്തോ മോശം സംഭവിക്കാൻ പോകുന്നുവെന്ന് തോന്നുന്നു. നെഞ്ചില്‍ ഒരു വേദന ഇടയ്ക്കിടയ്ക്ക് വരുന്നു. ശരിക്കുമുള്ള വേദനയാണോ അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അത് വരും, മോശമായ എന്തോ സംഭവിക്കുന്നതായി എനിക്ക് തോന്നുന്നു'.
advertisement
4/6
മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ മാരിമുത്തുവിന്‍റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു. യൂട്യൂബിലെ മാരിമുത്തുവിന്‍റെ വീഡിയോകൾക്ക് വൻ പിന്തുണയാണുള്ളത്.
advertisement
5/6
ഏറെക്കാലമായി സിനിമയിലും സീരിയലുകളിലുമായി മാരിമുത്തു അഭിനയരംഗത്തുണ്ട്. എന്നാൽ അടുത്തിടെയാണ് ചില ഹിറ്റ് സീരിയലുകളിലും സിനിമകളിലും അദ്ദേഹം ശ്രദ്ധേയനായത്. ഇതേത്തുടർന്നാണ് ജയിലറിൽ ഒരു പ്രധാനവേഷം മാരിമുത്തുവിനെ തേടി വന്നത്. ജയിലറിൽ നിറഞ്ഞ കൈയടിയാണ് മാരിമുത്തുവിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതൽ സിനിമകളിലേക്ക് മാരിമുത്തുവിന് ക്ഷണം ലഭിച്ചിരുന്നു.
advertisement
6/6
കമല്‍ഹാസന്റെ 'വിക്രമിലും' ഒരു ചെറിയ വേഷത്തില്‍ മാരിമുത്തു എത്തിയിരുന്നു. സൂര്യയുടെ 'കങ്കുവ'യിലും കമല്‍ഹാസന്റെ 'ഇന്ത്യൻ 2'വിലും അദ്ദേഹം അഭിനയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'എനിക്കെന്തോ സംഭവിക്കാൻ പോകുന്നു'; ഡബ്ബിങിനിടെ കുഴഞ്ഞുവീണ നടൻ മാരിമുത്തു അവസാനമായി പറഞ്ഞത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories