TRENDING:

Jawan | ആദ്യം പ്രദര്‍ശിപ്പിച്ചത് ജവാന്‍ സിനിമയുടെ സെക്കന്റ് ഹാഫ് ; അന്ധാളിച്ച് ഷാരൂഖ് ആരാധകര്‍

Last Updated:
ഒരുപാട് നാളിന് ശേഷം ഷാരൂഖ് ഖാന്റെ ചിത്രം കാണാനെത്തിയ ആരാധികയാണ് ഈ അനുഭവം പങ്കുവെച്ചത്.
advertisement
1/11
Jawan | ആദ്യം പ്രദര്‍ശിപ്പിച്ചത്  ജവാന്‍ സിനിമയുടെ സെക്കന്റ് ഹാഫ് ; അന്ധാളിച്ച് ഷാരൂഖ് ആരാധകര്‍
തിയേറ്ററുകളെ ആവേശത്തിലാക്കി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജവാന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കാണാനായി തീയേറ്ററിലേക്ക് ഒഴുകുന്ന ആരാധകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
advertisement
2/11
ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. അവിടെയും ഷാരൂഖ് ആരാധകര്‍ ആവേശത്തോടെയാണ് തീയേറ്ററിലേക്ക് എത്തുന്നത്.
advertisement
3/11
എന്നാല്‍ ലണ്ടനിലെ ഒരു തിയേറ്ററില്‍ ''ജവാന്‍'' കാണാനെത്തിയ ഷാരൂഖ് ആരാധകരുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഷാരൂഖ് ആരാധിക തന്നെയാണ് ഈ അനുഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
advertisement
4/11
സിനിമയുടെ സെക്കന്റ് ഹാഫ് ആണ് തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. തിയേറ്റര്‍ ജീവനക്കാര്‍ക്ക് തെറ്റ് പറ്റിയതാകാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് നാളിന് ശേഷം ഷാരൂഖ് ഖാന്റെ ചിത്രം കാണാനെത്തിയ ആരാധികയാണ് ഈ അനുഭവം പങ്കുവെച്ചത്.
advertisement
5/11
ലണ്ടനിലെ വ്യൂ സിനിമ തിയേറ്റര്‍ ഇത്തരത്തിലൊരു സര്‍പ്രൈസ് ആരാധകര്‍ക്കായി നല്‍കുമെന്ന് കരുതിയില്ലെന്നും യുവതിയുടെ വീഡിയോയില്‍ പറയുന്നു. ചിത്രത്തിന്റെ സെക്കന്റ് ഹാഫ് പ്രദര്‍ശിപ്പിച്ച ശേഷം ഇന്റര്‍വെല്‍ എന്ന് കാണിക്കുന്നു.
advertisement
6/11
വില്ലന്‍ മരിച്ചതിന് ശേഷവും സിനിമ ബാക്കിയോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്ന കാര്യം മനസിലായതെന്ന് വീഡിയോയില്‍ പറയുന്നു.
advertisement
7/11
ഇതേത്തുടര്‍ന്ന് സിനിമാ കാണാനെത്തിയവരെല്ലാം റീഫണ്ടിനായി തിയേറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് തിയേറ്റര്‍ ഉടമ ടിക്കറ്റിന് ചെലവായ പണം റീഫണ്ട് ചെയ്യുകയും കോംപ്ലിമെന്ററി ടിക്കറ്റ് നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ അവരുടെ ഒരു നല്ല സിനിമാ അനുഭവമാണ് നഷ്ടമായതെന്നും വീഡിയോയില്‍ പറയുന്നു.
advertisement
8/11
നിരവധി പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.'' ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കടകരമായ കാര്യമാണ് ഇത്,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.'' നിങ്ങള്‍ക്ക് റീഫണ്ട് ലഭിച്ചു. എന്നാൽ അവര്‍ ഷാരൂഖ് സിനിമയെ നശിപ്പിച്ചു,'' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.'' ഏറ്റവും സങ്കടകരവും രസകരവുമായ കാര്യമാണിത്,'' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്<span style="color: #333333; font-size: 1rem;">.</span>
advertisement
9/11
ഒരു സിനിമയ്ക്കും ഈ ഗതി വരാതിരിക്കട്ടെയെന്നും നിരവധി പേര്‍ കമന്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ 3 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്.
advertisement
10/11
ഷാരൂഖ് ഖാന്‍ പരമാവധി സ്‌ക്രീനിൽ നിറഞ്ഞു നില്‍ക്കുന്നതാണ് ഫസ്റ്റ് ഹാഫ്. ആദ്യ പകുതിയില്‍ ചില വമ്പന്‍ ആക്ഷന്‍ ത്രില്ലുകളും രസകരമായ ചില ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞിരിക്കുന്നു എന്ന് ആദ്യ റിപ്പോര്‍ട്ടുകളിൽ പറയുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
advertisement
11/11
നടി നയന്‍താര ആദ്യമായി ബോളിവുഡില്‍ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പ്രിയ മണിയാണ് മറ്റൊരു മലയാളി സാന്നിധ്യം. വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്‍, ആറ്റ്‌ലി കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് ജവാന്‍.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | ആദ്യം പ്രദര്‍ശിപ്പിച്ചത് ജവാന്‍ സിനിമയുടെ സെക്കന്റ് ഹാഫ് ; അന്ധാളിച്ച് ഷാരൂഖ് ആരാധകര്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories