TRENDING:

അവതാർ 2ന് കേരളത്തിൽ വിലക്ക്; റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

Last Updated:
തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്ന് തിയേറ്റർ ഉടമകൾ പറയുന്നു
advertisement
1/5
അവതാർ 2ന് കേരളത്തിൽ വിലക്ക്; റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ
കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം.
advertisement
2/5
തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.
advertisement
3/5
ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.
advertisement
4/5
2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും കളക്ഷൻ (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.
advertisement
5/5
13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്. ലൈറ്റ്‌സ്റ്റോം എന്റർടൈൻമെന്റ്‌സിന്റെ ജോൺ ലാൻഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 2000 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
അവതാർ 2ന് കേരളത്തിൽ വിലക്ക്; റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories