13-ാം വയസിൽ ആദ്യവിവാഹം; ശേഷം 27 വയസ് കൂടുതലുള്ള മുഖ്യമന്ത്രിയെ വിവാഹം ചെയ്ത നടി; ഒടുവിൽ ആ ബന്ധവും പിരിഞ്ഞു
- Published by:meera_57
- news18-malayalam
Last Updated:
വിവാഹം നടക്കുമ്പോൾ നടിക്ക് പ്രായം 20 വയസും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായ അദ്ദേഹത്തിന് 47 വയസുമായിരുന്നു
advertisement
1/9

സിനിമയെ വെല്ലുന്ന പ്രണയകഥകൾ സിനിമാ താരങ്ങളുടെ ജീവിതം പരിശോധിച്ചാൽ കാണാൻ കഴിയും. അതിൽ ചിലതെല്ലാം ഏവരും അറിയുന്നതാണ്. മറ്റു ചിലതാകട്ടെ, പുറത്തുവരുമ്പോൾ ഒരു സിനിമയുടെ സസ്പെൻസ് എന്നതിനേക്കാൾ ഞെട്ടലോടെയാകും അവർ കേൾക്കുക. കൗമാരപ്രായത്തിൽ സംഭവിച്ച ആദ്യ വിവാഹവും, അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞതും ഇരട്ടിയിലേറെ പ്രായമുള്ള മുഖ്യമന്ത്രിയുടെ ഭാര്യയാവുകയും ചെയ്ത ഒരു നടിയുണ്ടിവിടെ. ആ പ്രണയകഥയും വിവാഹവാർത്തയും സസ്പെൻസ് മുനയിൽ നിന്നുകൊണ്ടാണ് പ്രേക്ഷകർ കേട്ടതും അറിഞ്ഞതും. കഥാനായികയാണ് കുട്ടി രാധിക എന്ന പേരിൽ സിനിമയിലെത്തിയ നടി രാധികയുടേത്
advertisement
2/9
തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിലെ മകളായാണ് രാധിക പൂജാരിയുടെ പിറവി. 2000 നവംബർ മാസത്തിൽ, ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ വച്ച് രാധിക രത്തൻ കുമാർ എന്നയാളെ വിവാഹം ചെയ്തു. ഇതിനെതിരെ രാധികയുടെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 2002ൽ രാധികയുടെ പിതാവ് ദേവരാജ് മകളെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണവുമായി രത്തൻ കുമാർ എത്തിച്ചേർന്നു. വിവാഹവാർത്ത മകളുടെ കരിയറിനെ ബാധിക്കും എന്ന് അദ്ദേഹം ഭയന്നിരുന്നുവെന്നാണ് രത്തന്റെ വാദം (തുടർന്ന് വായിക്കുക)
advertisement
3/9
'വിവാഹം' നടക്കുന്ന സമയം മകൾക്ക് പതിമൂന്നര വയസു മാത്രമായിരുന്നു പ്രായം എന്നതിനാൽ, ഈ വിവാഹം റദ്ദാക്കണം എന്നയാവശ്യവുമായി രാധികയുടെ അമ്മ മറ്റൊരു പരാതി ഉന്നയിച്ചു. രത്തൻ മകളെ ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു എന്നായി അമ്മ. മകളെ ജീവനോടെ അവസാനിപ്പിക്കാൻ രത്തൻ ശ്രമിച്ചു എന്ന് പിതാവ് ദേവദാസും ആരോപിച്ചു. 2002 ഓഗസ്റ്റ് മാസം രത്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
advertisement
4/9
പിൽക്കാലത്ത് കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യയായ രാധികാ കുമാരസ്വാമിയാണ് കഥാനായിക. ഒൻപതാം ക്‌ളാസ് പൂർത്തിയാക്കിയ സമയത്താണ് രാധികയുടെ ആദ്യ ചിത്രത്തിന്റെ വരവ്. 2002ലെ 'നീലമേഘ ഷമ'യാണ് ആ ചിത്രം. വിജയ് രാഘവേന്ദ്രയുടെ ഒപ്പം അഭിനയിച്ച നിനഗാഗിയാണ് അവരുടെ ആദ്യ റിലീസ് ചിത്രം
advertisement
5/9
'തായി ഇല്ലാത തബ്ബലി' അവർക്ക് മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. പിൽക്കാലത്ത് രാധിക തമിഴ് സിനിമയിൽ വേഷമിടാൻ ആരംഭിച്ചു. 2002 മുതൽ ഈ വർഷം വരെ രാധിക സിനിമാ മേഖലയിൽ സജീവമാണ്
advertisement
6/9
പ്രണയിച്ചയാളെ വിവാഹം ചെയ്യാനുള്ള രാധികയുടെ തീരുമാനം അവരുടെ സിനിമാ കരിയറിനെ എന്നന്നേക്കുമായി ബാധിച്ചു. ഈ ബന്ധം മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ കുമാരസ്വാമിയുടെ ജീവിതത്തിൽ സൃഷ്‌ടിച്ച കോളിളക്കവും വളരെ വലുതായിരുന്നു. രാഷ്ട്രീയ ജീവിതത്തേക്കാൾ ജനങ്ങൾ കുമാരസ്വാമിയുടെ വ്യക്തതിജീവിതത്തെ വിലയിരുത്താൻ ആരംഭിച്ചു
advertisement
7/9
2010ൽ കുമാരസ്വാമിയുമായുള്ള രാധികയുടെ വിവാഹവാർത്ത പരസ്യമായി. രാധിക തന്നെയാണ് ആ വാർത്തയ്ക്ക് സ്ഥിരീകരണം നൽകിയത്. 2006ൽ വിവാഹം കഴിഞ്ഞുവെന്നും, ഷമിക എന്ന പേരിൽ ഒരു മകളുള്ള വിവരവും രാധിക പരസ്യമാക്കി. മകൾക്കൊപ്പം കുമാരസ്വാമിയും രാധികയും നിൽക്കുന്ന ചിത്രങ്ങൾ പലതും ഇന്റർനെറ്റിൽ ലഭ്യമാണ്. വിവാഹം നടക്കുമ്പോൾ രാധികയ്ക്ക് പ്രായം 20 വയസും കുമാരസ്വാമിക്ക് 47 വയസുമായിരുന്നു
advertisement
8/9
കുമാരസ്വാമിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യയിൽ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. കരിയറിൽ രാധിക 30ലേറെ സിനിമകളിൽ വേഷമിട്ടു. അതിനുശേഷം അവർ ചലച്ചിത്ര നിർമാതാവായി. യാഷ് നായകനായ 2012ലെ ചിത്രം 'ലക്കി'യുടെ നിർമാതാവ് കൂടിയാണ് രാധിക
advertisement
9/9
2015ൽ രാധികയും കുമാരസ്വാമിയും ബന്ധം പിരിഞ്ഞു. വിവാഹജീവിതത്തിന്റെ അവസാനം രാധിക ബെംഗളൂരുവിൽ നിന്നും മംഗലാപുരത്തേക്ക് താമസം മാറ്റി. 'ഭൈരാദേവി' എന്ന ചിത്രമാണ് രാധിക ഏറ്റവും ഒടുവിൽ നിർമ്മിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
13-ാം വയസിൽ ആദ്യവിവാഹം; ശേഷം 27 വയസ് കൂടുതലുള്ള മുഖ്യമന്ത്രിയെ വിവാഹം ചെയ്ത നടി; ഒടുവിൽ ആ ബന്ധവും പിരിഞ്ഞു