TRENDING:

'അഭിനയത്തിന് കൂടി അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍'; ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അനുപം ഖേര്‍

Last Updated:
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ പുരസ്കാര നേട്ടത്തിലുള്ള അതൃപ്തി പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.
advertisement
1/8
'അഭിനയത്തിന് കൂടി അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍'; ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അനുപം ഖേര്‍
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ കൊഴുക്കുകയാണ്. മികച്ച പ്രകടനം നടത്തിയിട്ടും പുരസ്കാരം ലഭിക്കാത്തെ പോയവരും അപ്രതീക്ഷിതമായി പുരസ്കാരം ലഭിച്ചവര്‍ക്കും വേണ്ടി ആരാധകരടക്കം സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നു.
advertisement
2/8
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ പുരസ്കാര നേട്ടത്തിലുള്ള അതൃപ്തി പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. അല്ലു അര്‍ജുനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച പല അഭിനേതാക്കള്‍ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് താരത്തിന് അവാര്‍ഡ് നല്‍കിയെന്നാണ് ഇവരുടെ ചോദ്യം.
advertisement
3/8
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ പുഷ്പ രാജ് എന്ന ചന്ദനക്കൊള്ളക്കാരന്‍റെ വേഷത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലെത്തിയ അല്ലുവിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു പുഷ്പ.
advertisement
4/8
ഇതിനിടയിലാണ് മികച്ച നടനുള്ള പുരസ്കാരം ലഭിക്കാതെ പോയതിലുള്ള നിരാശ പ്രകടമാക്കി ബോളിവുഡിലെ മുതിര്‍ന്ന താരം അനുപം ഖേര്‍ രംഗത്തെത്തിയത്.
advertisement
5/8
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത് അനുപം ഖേര്‍ ആയിരുന്നു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അദ്ദേഹം.
advertisement
6/8
'കശ്മീര്‍ ഫയല്‍സിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതില്‍ നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അതീവ സന്തോഷവാനാണ്. ചിത്രത്തിലെ എന്‍റെ അഭിനയത്തിന് കൂടി ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷവാനായെനെ.
advertisement
7/8
അങ്ങനെ എല്ലാ ആഗ്രഹവും പെട്ടന്ന് സഫലമായാല്‍ പിന്നെ മുന്നോട്ട് ജോലി ചെയ്യാന്‍ എന്താണ് രസം..അടുത്ത തവണ നോക്കാം..എല്ലാ ജേതാക്കള്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍'- അനുപം ഖേര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു<span style="color: #333333; font-size: 1rem;">.</span>
advertisement
8/8
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ദേശിയ ഉദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് കശ്മീര്‍ ഫയല്‍സ് നേടി. ചിത്രത്തിലെ അഭിനയത്തിന് പല്ലവി ജോഷിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡും നേടി.
മലയാളം വാർത്തകൾ/Photogallery/Film/
'അഭിനയത്തിന് കൂടി അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍'; ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അനുപം ഖേര്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories