Vijay | ആന വെറെ എലി വെറെ; ജയിലറിന്‍റെ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കാം; വെല്ലുവിളിച്ച് നടന്‍ മീശ രാജേന്ദ്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
advertisement
1/14

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് ടീമിന്‍റെ ലിയോ. മാസ്റ്ററിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് ആരാധകര്‍ വിളിക്കുന്ന എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമായാണ് കണക്കാക്കുന്നത്.
advertisement
2/14
ഒക്ടോബര്‍ 19ന് ചിത്രം റീലീസ് ചെയ്യാനിരിക്കെ ഓഡിയോ ലോഞ്ച് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് നിര്‍മ്മാതാക്കളായ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്.
advertisement
3/14
തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
advertisement
4/14
കാശ്മീരിലും ചെന്നൈയിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഒരു ഗാനവും ഏതാനും പോസ്റ്ററുകളും ക്യാരക്ടര്‍ വീഡിയോകളുമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്.
advertisement
5/14
ഇപ്പോഴിതാ വിജയ് ആരാധകരെ മുഴുവന്‍ ചൊടിപ്പിക്കുന്ന തരത്തില്‍ ഉള്ള പ്രസ്താവന നടത്തിയിരിക്കുകയാണ് നടന്‍ മീശ രാജേന്ദ്രന്‍.
advertisement
6/14
നിരവധി സിനിമകളില്‍ സഹനടനായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന്‍റെ മുഖത്തെ വലിയ കൊമ്പന്‍ മീശ മൂലമാണ് മിശൈ രാജേന്ദ്രന്‍ എന്ന പേര് വീണത്.
advertisement
7/14
കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ്യെ വിമര്‍ശിക്കുന്ന ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. വിജയെ അടുത്ത സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
advertisement
8/14
രജനി സാറും വിജയ് സാറും തമ്മില്‍ ആനയും എലിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇവര്‍ തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കമല്‍സാറും രജനി സാറും തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.
advertisement
9/14
പണ്ട് സത്യരാജിന്‍റെ പേരാണ് ഇത്തരത്തില്‍ പറഞ്ഞു കേട്ടിരുന്നത്. പിന്നീട് അദ്ദേഹം തന്നെ രജനി സാര്‍ സൂപ്പര്‍ സ്റ്റാറാണെന്ന് പറഞ്ഞിട്ടുണ്ട്
advertisement
10/14
രജനി സാര്‍ ആനയെ പോലെയാണ് മറ്റുള്ളവര്‍ അദ്ദേഹത്തിന് മുന്‍പില്‍ എലിയും. രജനിസാറിന്‍റെ ജയിലര്‍ നേടിയ കളക്ഷന്‍ വിജയുടെ ലിയോ മറികടന്നാല്‍ എന്‍റെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രന്‍ വെല്ലുവിളിച്ചു.
advertisement
11/14
നടന്‍റെ പ്രസ്താവന കേട്ടതോടെ വിജയ് ആരാധകര്‍ ഇതിനെതിരെ രംഗത്തുവന്നു. തങ്ങളുടെ പ്രിയ താരത്തിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഇതിനുള്ള മറുപടി ലിയോ റിലീസിന് ശേഷം നല്‍കാമെന്നും ചിലര്‍ പ്രതികരിച്ചു<span style="color: #333333; font-size: 1rem;">.</span>
advertisement
12/14
നിലവില്‍ തമിഴില്‍ ഏറ്റവുമധികം താരമൂല്യ നടനും താരപരിവേഷമുള്ള സംവിധായകനും കൂടി ഒന്നിച്ചുള്ള സിനിമയ്ക്ക് ജയിലറിന്‍റെ 633 കോടി എന്ന ആഗോള കളക്ഷന്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
advertisement
13/14
പ്രീ ബിസിനസ് ഇനത്തില്‍ തന്നെ 400 കോടിയിലധികം രൂപ ലിയോ നേടിയതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
advertisement
14/14
വിജയ്ക്ക് പുറമെ, സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. വിക്രം അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘട്ടനം സംവിധാനം ചെയ്ത അന്‍പറിവ് മാസ്റ്റേഴ്സ് ആണ് ലിയോയുടെ ആക്ഷന്‍ കോറിയോഗ്രഫി.
മലയാളം വാർത്തകൾ/Photogallery/Film/
Vijay | ആന വെറെ എലി വെറെ; ജയിലറിന്‍റെ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കാം; വെല്ലുവിളിച്ച് നടന്‍ മീശ രാജേന്ദ്രന്‍