TRENDING:

ആറ് കോടി രൂപ മോഷ്ടിച്ചയാളെ പിടികൂടി; പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

Last Updated:
വിവിധ കറൻസികളിലായി ആകെ 4,250,000 ദിർഹം അടങ്ങുന്ന രണ്ട് ബാഗുകളുമായെത്തിയ രണ്ട് ഏഷ്യൻ വംശജരിൽനിന്ന് കവർന്ന പണവുമായി ഓടിയെത്തിയ അക്രമിയെയാണ് പ്രവാസി യുവാവ് സാഹസികമായി പിടികൂടിയത്
advertisement
1/6
ആറ് കോടി രൂപ മോഷ്ടിച്ചയാളെ പിടികൂടി; പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്
ദുബായിലെ ദെയ്‌റയിൽ ആറു കോടി രൂപയുമായി (2.7 മില്യൺ ദിർഹം) കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടിയ പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്. ജോലി സ്ഥലത്തെത്തിയാണ് യുവാവിനെ ദുബായ് പൊലീസ് ആദരിച്ചത്.
advertisement
2/6
ബുധനാഴ്ച ഖലീജ് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്, ദുബായ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ കേശൂർ കരു ഘേല എന്ന ഇന്ത്യൻ പ്രവാസി യുവാവിനെ തിങ്കളാഴ്ച ജോലി സ്ഥലത്ത് എത്തി ആദരം കൈമാറുകയായിരുന്നു.
advertisement
3/6
വിവിധ കറൻസികളിലായി ആകെ 4,250,000 ദിർഹം അടങ്ങുന്ന രണ്ട് ബാഗുകളുമായെത്തിയ രണ്ട് ഏഷ്യൻ വംശജരിൽനിന്ന് കവർന്ന പണവുമായി ഓടിയെത്തിയ അക്രമിയെ പിടികൂടിയ സംഭവത്തിലാണ് കേശൂരിനെ ആദരിച്ചതെന്ന് നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. മേജർ ജനറൽ താരിഖ് തഹ്‌ലക്ക് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/6
"രണ്ട് ഏഷ്യക്കാരെ വെട്ടിച്ച് പണം അടങ്ങിയ ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേക്ക് ഓടുയെത്തിയപ്പോൾ കേശൂർ.ധീരതയോടെ അക്രമിയെ നേരിടുകയും ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുകയായിരുന്നു. അതിനിടെ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു" തഹ്‌ലാക്ക് പറഞ്ഞു. നൈഫ് മേഖലയിൽ 2.7 മില്യൺ ദിർഹം (ഏകദേശം 6.6 കോടി രൂപ) വിലമതിക്കുന്ന കവർച്ചശ്രമം പരാജയപ്പെടുത്താൻ കേശൂരിന്‍റെ പെട്ടെന്നുള്ള ഇടപെടൽ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
advertisement
5/6
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ്-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിലാണ് കേശൂരിനെ സന്ദർശിച്ചത് അഭിനന്ദനം അറിയിച്ചത്. ഈ സംഘത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
6/6
കേശൂരിനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തും സഹപ്രവർത്തകർക്കും അയൽക്കാർക്കുമിടയിൽ ആദരിക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകുകയും, അവരിൽ കവർച്ച സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു. രാജ്യത്തെ താമസക്കാരായ പ്രവാസികളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Gulf/
ആറ് കോടി രൂപ മോഷ്ടിച്ചയാളെ പിടികൂടി; പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories