TRENDING:

അരക്കോടിയുടെ റോളക്സ് വാച്ച് കടലിൽപോയി; അരമണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് മുങ്ങിയെടുത്തു

Last Updated:
ഏറ്റവും ആഴമുള്ള സ്ഥലത്ത് വെച്ച് വാച്ച് നഷ്ടമായതോടെ അത് തിരികെ ലഭിക്കുമെന്ന പ്രതീക്, ഹമീദ് ഫഹദിന് ഇല്ലായിരുന്നു
advertisement
1/5
അരക്കോടിയുടെ റോളക്സ് വാച്ച് കടലിൽപോയി; അരമണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് മുങ്ങിയെടുത്തു
ദുബായ്: കടലിൽ വീണ അരക്കോടി രൂപ വില വരുന്ന ആഡംബര വാച്ച് ദുബായ് പൊലീസ് മുങ്ങിയെടുത്തു. പാം ജുമൈറയില്‍ ഉല്ലാസ ബോട്ടില്‍ യാത്ര ചെയ്ത യു.എ.ഇ പൗരന്റെ റോളക്സ് ബ്രാൻഡിലുള്ള വാച്ചാണ് കടലില്‍ വീണത്.
advertisement
2/5
കടലിൽ വീണ വാച്ചിന് ഏകദേശം അരക്കോടിയിലേറെ രൂപ (250,000 ദിര്‍ഹം) വില വരും. ദുബായ് പോലീസിന്റെ പ്രത്യേക മുങ്ങല്‍ വിദഗ്ധ സംഘമാണ് കടലിൽനിന്ന് ആഡംബര വാച്ച് തപ്പിയെടുത്തത്
advertisement
3/5
ഹമീദ് ഫഹദ് അലമേരി എന്നയാളുടെ വാച്ചാണ് അബദ്ധത്തിൽ കടലിൽ വീണത്. ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ദുബായിലെ പാം ജുമൈറയില്‍നിന്ന് ഉല്ലാസബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് വിലപിടിപ്പുള്ള റോളക്‌സ് വാച്ച് കടലില്‍ വീണത്.
advertisement
4/5
ഏറ്റവും ആഴമുള്ള സ്ഥലത്ത് വെച്ച് വാച്ച് നഷ്ടമായതോടെ അത് തിരികെ ലഭിക്കുമെന്ന പ്രതീക്, ഹമീദ് ഫഹദിന് ഇല്ലായിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതെ ഹമീദ് ഫഹദ് ഉടന്‍ തന്നെ ദുബായ് പോലീസില്‍ വിവരമറിയിച്ചു.
advertisement
5/5
അര മണിക്കൂറിനകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ അത് കടലിനടിയിൽനിന്ന് കണ്ടെത്തുകയും മുങ്ങിയെടുക്കുകയും ചെയ്തു. വാച്ചുമായി എത്തിയ പോലീസ് സംഘത്തെ നിറഞ്ഞ കൈയടിയോടെയാണ് ഹമീദും കൂട്ടുകാരും ചേർന്ന് വരവേറ്റത്.
മലയാളം വാർത്തകൾ/Photogallery/Gulf/
അരക്കോടിയുടെ റോളക്സ് വാച്ച് കടലിൽപോയി; അരമണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് മുങ്ങിയെടുത്തു
Open in App
Home
Video
Impact Shorts
Web Stories