അബുദാബി ഷെയ്ഖ് സയ്ദ് പള്ളിയുടെ മാതൃകയിലെ ആരാധനാലയം ഇന്തോനേഷ്യയിൽ യുഎഇ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകത്തിലെ എട്ടാമത്തെ വലിയ പള്ളിയാണ് അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മസ്ജിദ്
advertisement
1/5

അബുദാബി ഷെയ്ഖ് സയ്ദ് പള്ളിയുടെ മാതൃകയിൽ ഇന്തോനേഷ്യയിൽ നിർമിച്ച ആരാധനാലയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യയിൽ ജ-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയതാണ് യുഎഇ ഭരണാധികാരി. (Image: twitter/@MohamedBinZayed)
advertisement
2/5
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും യുഎഇ പ്രസിഡന്റിനൊപ്പം ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. ഇന്നലെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ഇന്തോനേഷ്യയിലെ സോളോയിൽ എത്തിയത്. (Image: Twitter/ @MohamedBinZayed)
advertisement
3/5
ഉദ്ഘാടനത്തിന്റേയും പള്ളിയുടേയും ചിത്രങ്ങൾ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ദീർഘകാല ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഒരേ മാതൃകയിലുള്ള പള്ളിയെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. (Image: Twitter/ @MohamedBinZayed)
advertisement
4/5
ലോകത്തിലെ എട്ടാമത്തെ വലിയ പള്ളിയാണ് അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മസ്ജിദ്. ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൽ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.
advertisement
5/5
ആധുനിക യുഎഇയുടെ സ്ഥാപകനായി വിശേഷിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് പള്ളി പണികഴിപ്പിച്ചത്. അബുദാബിയിൽ സ്ഥിതി ചെയ്യുന്ന പള്ളി മുഗൾ,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിർമിച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Gulf/
അബുദാബി ഷെയ്ഖ് സയ്ദ് പള്ളിയുടെ മാതൃകയിലെ ആരാധനാലയം ഇന്തോനേഷ്യയിൽ യുഎഇ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു