TRENDING:

India- China| വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ ഇനി ഡെപ്യൂട്ടി കളക്ടർ

Last Updated:
മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ് കൈമാറി.
advertisement
1/5
India- China| വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ ഇനി ഡെപ്യൂട്ടി കളക്ടർ
ഹൈദരാബാദ്: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ് കൈമാറി.
advertisement
2/5
നേരത്തെ കേണല്‍ സന്തോഷ് കുമാറിന്‍റെ കുടുംബത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഗ്രൂപ്പ് 1 ഓഫീസറായി തെലങ്കാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. നാലുകോടി രൂപയുടെ ചെക്ക് ഭാര്യക്കും കുട്ടികൾക്കും മറ്റൊരു ഒരു കോടി രൂപയുടെ ചെക്ക് സന്തോഷ് ബാബുവിന്റെ മാതാപിതാക്കൾക്കും സർക്കാർ നേരത്തെ കൈമാറിയിരുന്നു.
advertisement
3/5
ഹൈദരാബാദിന് സമീപപ്രദേശത്ത് തന്നെ നിയമനം നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജോലിയിൽ ആവശ്യമായ പരിശീലനം ലഭിക്കുന്നതുവരെ സന്തോഷിക്കൊപ്പം നിൽക്കാൻ തന്റെ സെക്രട്ടറി സ്മിത സഭർവാളിനോട് മുഖ്യമന്ത്രി പറയുകയുംചെയ്തു. പ്രഗതിഭവനിൽ സന്തോഷിയെ അനുഗമിച്ച കുടുംബാംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രിയും ഉച്ചഭക്ഷണം കഴിച്ചു. സർക്കാർ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു.
advertisement
4/5
വീട് നിർമിക്കാനായി ഹൈദരാബാദില്‍ 711 ചതുരശ്ര അടി ഭൂമിയും നല്‍കിയിരുന്നു. ഗാൽവാനിൽ വീരമൃത്യുവരിച്ച 19 സൈനികരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
advertisement
5/5
ബിഹാർ റെജിമെന്റിന്റെ 16ാമത്തെ ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ആയിരുന്ന കേണൽ സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് വീരമൃത്യു വരിച്ചത്.
മലയാളം വാർത്തകൾ/Photogallery/India-China/
India- China| വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ ഇനി ഡെപ്യൂട്ടി കളക്ടർ
Open in App
Home
Video
Impact Shorts
Web Stories