TRENDING:

COVID 19 | പോരാട്ടത്തിൽ മുന്നേറി ഇന്ത്യ ; രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി

Last Updated:
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 198 മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.
advertisement
1/6
COVID 19 | രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രണ്ടു മാസത്തിനു ശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ യായി. ഏകദേശം 63 ദിവസത്തിനു ശേഷം ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇതിനുമുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തിന് (6,97,330) താഴെയായിരുന്നത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 6,95,509 പേരാണ്. ആകെ രോഗബാധിതരുടെ 8.96% മാത്രമാണ് ഇത്.
advertisement
2/6
രോഗമുക്തരുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുകയാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷത്തിനോട് (69,48,497) അടുക്കുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസവും സ്ഥിരമായി വർദ്ധിക്കുകയാണ്. നിലവില്‍ ഇത് 62,52,988 ആണ്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 10 മടങ്ങ് കൂടുതലാണ്.
advertisement
3/6
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 1.51% ആയി. 24 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000-ല്‍ താഴെ ആളുകൾ മാത്രമാണ്.
advertisement
4/6
പുതുതായി രോഗമുക്തരായവരില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 16,000-ത്തിലധികം പേര്‍  രോഗമുക്തരായി. കര്‍ണാടകത്തില്‍ 13,000-ത്തിലധികം പേരും കോവിഡ് മുക്തരായി.
advertisement
5/6
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 7,000ത്തിലധികം പേര്‍ക്കു വീതമാണ് മഹാരാഷ്ട്രയിലും കേരളത്തിലും രോഗം ബാധിച്ചത്. കര്‍ണാടകത്തില്‍ അയ്യായിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു.
advertisement
6/6
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 198 മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.
മലയാളം വാർത്തകൾ/Photogallery/India/
COVID 19 | പോരാട്ടത്തിൽ മുന്നേറി ഇന്ത്യ ; രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories