Pawan Kalyan| ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ദർശനം നടത്തി
- Published by:Rajesh V
- news18-malayalam
Last Updated:
കേരള സന്ദർശനം രാഷ്‌ട്രീയമല്ല, ആത്മീയമാണെന്ന് പവൻ കല്യാൺ പറഞ്ഞു. സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും ടിടിഡി അംഗം ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്
advertisement
1/6

ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ നേതാവും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
advertisement
2/6
തെന്നിന്ത്യയിലൂടെയുള്ള സനാതന സംരക്ഷണ യാത്രയുടെ ഭാഗമായാണ് പവൻ കല്യാൺ കേരളത്തിലെത്തിയത് . കഴിഞ്ഞ ദിവസം അദ്ദേഹം ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു.
advertisement
3/6
കേരള സന്ദർശനം രാഷ്‌ട്രീയമല്ല, ആത്മീയമാണെന്ന് പവൻ കല്യാൺ പറഞ്ഞു. സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും ടിടിഡി അംഗം ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്.
advertisement
4/6
തലസ്ഥാനത്ത് നിന്ന് അദ്ദേഹം മധുര മീനാക്ഷി ക്ഷേത്ര ദർശനത്തിനായി തിരിച്ചു. സനാതന ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിനും ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നീക്കമായാണ് അദ്ദേഹത്തിന്റെ ആത്മീയ യാത്രയെ കാണുന്നത്.
advertisement
5/6
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്കുള്ള തന്റെ വ്യക്തിപരമായ സന്ദർശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അഗസ്ത്യ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ആശ്രമത്തിൽ ഉപയോഗിക്കുന്ന ആയുർവേദ ചികിത്സകളെയും ഔഷധങ്ങളെയും കുറിച്ചും ചോദിച്ചറിഞ്ഞു.
advertisement
6/6
പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിനെ കുറിച്ചു ആശ്രമത്തിൽ നിലനിൽക്കുന്ന ശിവലിംഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. ആശ്രമത്തിലെ ഡോക്ടർമാർ അഗസ്ത്യ മഹർഷി വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന ചികിത്സാ രീതികളെക്കുറിച്ചും പവൻ കല്യാണിനോട് വിശദീകരിച്ചു. വിവിധ ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിൽ ആയുർവേദത്തിന്റെ പ്രാധാന്യവും അതിന്റെ ദീർഘകാല നേട്ടങ്ങളും അവർ വിശദീകരിച്ചുവെന്ന് ജനസേന വൃത്തങ്ങൾ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
Pawan Kalyan| ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ദർശനം നടത്തി