എക്സിറ്റ് പോള്‍ ഫലങ്ങൾ പരാജയപ്പെടും; ഡൽഹിയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മനോജ് തിവാരി MP
- Published by:Asha Sulfiker
- news18
Last Updated:
മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ ആപ് അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്
advertisement
1/7

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആംആദ്മിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി
advertisement
2/7
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പരാജയപ്പെടുമെന്നും ഡൽഹിയിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നുമാണ് അഭിനേതാവ് കൂടിയായ തിവാരി അറിയിച്ചിരിക്കുന്നത്.
advertisement
3/7
'എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പരാജയപ്പെടും.. 48 സീറ്റുകൾ നേടി ബിജെപി തന്നെ ഡൽഹിയിൽ സർക്കാർ രൂപീകരിക്കും.. അപ്പോൾ ഇവിഎമ്മിനെ കുറ്റം പറയാൻ കാരണങ്ങൾ കണ്ടെത്തരുത്.. ' എന്നായിരുന്നു തിവാരി ട്വിറ്ററിൽ കുറിച്ചത്.
advertisement
4/7
ഈ ട്വീറ്റ് സൂക്ഷ്മതയോടെ സേവ് ചെയ്ത് വയ്ക്കണമെന്നും ഇദ്ദേഹം കുറിച്ചിട്ടുണ്ട്. ഹിന്ദിയിലായിരുന്നു ട്വീറ്റ്
advertisement
5/7
ഡല്‍ഹിയിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിന് ശേഷം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതായിരുന്നു.
advertisement
6/7
മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ ആപ് അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്
advertisement
7/7
ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് സീറ്റുകൾ നേടാനാകില്ലെന്നും ഇതുവരെ പുറത്തുവന്ന സർവ്വേകൾ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
എക്സിറ്റ് പോള്‍ ഫലങ്ങൾ പരാജയപ്പെടും; ഡൽഹിയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മനോജ് തിവാരി MP