TRENDING:

'എന്നെ തൊട്ടാൽ നീ 35 കഷ്ണമാവും'; ആദ്യരാത്രിയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തി യുവതിയുടെ ഭീഷണി

Last Updated:
പുറത്ത് വീട്ടുകാരും ബന്ധുക്കളും ആഘോഷിച്ച് തിമിർക്കുമ്പോൾ, മുറിക്കുള്ളിൽ നടന്ന നാടകീയ സംഭവങ്ങൾ മറ്റൊന്നായിരുന്നു
advertisement
1/6
'എന്നെ തൊട്ടാൽ നീ 35 കഷ്ണമാവും'; ആദ്യരാത്രിയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തി യുവതിയുടെ ഭീഷണി
ആദ്യരാത്രിയിൽ കത്തിയുമായി ഭീഷണിപ്പെടുത്തിയ ഭാര്യയെ നേരിട്ട അനുഭവവുമായി യുവാവ്. തന്നെ സ്പർശിച്ചാൽ 35 കഷ്ണമാക്കും എന്നായിരുന്നു ഭീഷണി. ക്യാപ്റ്റൻ നിഷാദ് എന്ന വ്യക്തിക്കാണ് ഭാര്യയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. പിന്നീടുള്ള മൂന്നു രാത്രികളിൽ ഈ ഭയം തന്നെ വേട്ടയാടി എന്ന് യുവാവ്. അതിനു ശേഷമുള്ള രാത്രിയിൽ ഭാര്യ സിതാര ഓടിപ്പോയതായും യുവാവ് പറയുന്നു. പ്രയാഗ്‌രാജിലെ എ.ഡി.എ. കോളനിയിലെ 26കാരനാണ് ഈ മോശം അനുഭവത്തിലൂടെ കടന്നുപോകേണ്ടതായി വന്നത് (Images: AI Generated)
advertisement
2/6
ഏപ്രിൽ 29നായിരുന്നു ഇവരുടെ വിവാഹം. തൊട്ടടുത്ത ദിവസം വധു ഭർത്താവിന്റെ വീട്ടിലേക്ക് വന്നു. മെയ് രണ്ടിന് റിസപ്ഷൻ നടന്നു. പുറത്ത് വീട്ടുകാരും ബന്ധുക്കളും ആഘോഷിച്ച് തിമിർക്കുമ്പോൾ, മുറിക്കുള്ളിൽ നടന്ന നാടകീയ സംഭവങ്ങൾ മറ്റൊന്നായിരുന്നു. തലയിൽ ശിരോവസ്ത്രവുമായി നിശബ്ദയായി ഇരിക്കുന്ന വധുവിനെയാണ് താൻ കണ്ടതെന്ന് യുവാവ്. കയ്യിൽ കത്തിയുണ്ടായിരുന്നു. താൻ അമന്റെതാണ് എന്നും തൊട്ടാൽ 35 കഷ്ണമാക്കും എന്നുമായിരുന്നു ഭീഷണി. ആ രാത്രി മുഴുവൻ താൻ സോഫയിലും അവൾ കട്ടിലിലും ആയിരുന്നു എന്ന് നിഷാദ് (തുടർന്ന് വായിക്കുക)
advertisement
3/6
മൂന്ന് രാത്രികളിൽ അവൾ അർധരാത്രിക്ക് ശേഷം മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. തന്നെ ഉറക്കത്തിൽ അവൾ വെട്ടുമോ എന്നായിരുന്നു അയാളുടെ ഭയം. പത്രങ്ങളിൽ വായിച്ചതുപോലുള്ള തലക്കെട്ടുകളിൽ ഒന്നായി മാറുമോ താനും എന്നയാൾ ഭയപ്പെട്ടു. ഒടുവിൽ സമ്മർദം താങ്ങാൻ സാധിക്കാതെ അയാൾ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു. ശേഷം സിത്താരയെ കുടുംബാംഗങ്ങൾ നേരിട്ടതും, ഇത് തന്നെ നിർബന്ധിച്ചു നടത്തിയ വിവാഹമെന്നും, അമന്റെ ഒപ്പം മാത്രമേ ജീവിക്കൂ എന്നും അവൾ തറപ്പിച്ചു പറഞ്ഞു. അയാൾക്ക് മാത്രമേ തനിക്കൊപ്പം വിവാഹരാത്രി പങ്കിടാൻ അനുവാദമുള്ളൂ എന്നുമാണ് യുവതിയുടെ നിലപാട്. ഒടുവിൽ ഗത്യന്തരമില്ലാതെ യുവാവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചു
advertisement
4/6
[caption id="attachment_729618" align="alignnone" width="1200"] മെയ് 25നു നാട്ടിലെ മുതിർന്നവരുടെ സാനിധ്യത്തിൽ യുവതിയുടെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ ചർച്ചയുണ്ടായി. അമനെ മറന്ന് പുതിയ ജീവിതം നയിക്കാൻ എല്ലാവരും സിത്താരയോട് പറഞ്ഞു എന്ന് യുവാവിന്റെ പിതാവ് റാം അസാരെ പറഞ്ഞു. അയൽക്കാരെക്കൂടി വിളിച്ചുകൂട്ടി മധ്യസ്ഥ ചർച്ച നടന്നു. തന്റെ മകന്റെ ഒപ്പം ജീവിക്കാമെന്നതിന് ഒരു ഉടമ്പടി എഴുതി തയ്യാറാക്കിയിരുന്നു. ഇത്രയുമായിട്ടും സിതാര തന്റെ മകനെ നിരന്തരം അപമാനിച്ചു പോന്നു എന്ന് യുവാവിന്റെ പിതാവ് പറയുന്നു</dd> <dd>[/caption]
advertisement
5/6
മെയ് 30ന് സിതാര ഇവിടെനിന്നും രക്ഷപെട്ടു. ഗേറ്റ് പൂട്ടിയിരുന്നതിനാൽ, മതിൽ ചാടി പോയതിന് CCTV തെളിവുകളുണ്ട്. അവൾ പോയത് അമന്റെ അടുത്തേക്കെന്നു യുവാവിന്റെ പിതാവ് പറഞ്ഞു. തങ്ങൾ ഇപ്പോൾ നാണക്കേടും, പോലീസ് അന്വേഷണവും, നാട്ടുകാരുടെ ചോദ്യങ്ങളും നേരിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. ഇത് ക്രിമിനൽ സ്വാഭാവമില്ലാത്ത കുടുംബത്തർക്കം എന്ന് നൈനി ബ്രിഡ്ജ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കിഷോർ ഗൗതം പറഞ്ഞു. സംസാരിച്ചു തീർത്തുകൊള്ളാം എന്നും, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നുമാണ് കുടുംബത്തിന്റെ നിലപാട്
advertisement
6/6
നിലവിൽ മാനസികമായി ഏറെ തകർന്ന ക്യാപ്റ്റൻ നിഷാദ് ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്. ഇനി ഒരാളെ വിവാഹം ചെയ്യുമെങ്കിൽ, അത് വിവാഹത്തിന്റെ അർഥം മനസിലാക്കുന്ന ഒരാളെയായിരിക്കും എന്ന് നിഷാദ്. സിതാര ഒരിക്കലും തന്നെ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നില്ല എന്ന് നിഷാദ്. ഇനി തിരികെ വന്നാൽപോലും സിതാരയുടെ ഒപ്പം ജീവിക്കാൻ സാധിക്കില്ല എന്ന് നിഷാദ്
മലയാളം വാർത്തകൾ/Photogallery/India/
'എന്നെ തൊട്ടാൽ നീ 35 കഷ്ണമാവും'; ആദ്യരാത്രിയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തി യുവതിയുടെ ഭീഷണി
Open in App
Home
Video
Impact Shorts
Web Stories