ലോക്ക്ഡൗൺ 3.0| ചെന്നൈ ഉൾപ്പെടുന്ന ഹോട്ട്സ്പോട്ടുകൾ അടഞ്ഞു തന്നെ; നിയന്ത്രണങ്ങളില്ലാത്ത മേഖലകൾക്ക് ഇളവുകൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
എന്നാൽ 200 ലധികം നിയന്ത്രണ മേഖലകളുള്ള ചെന്നൈ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക നിയമത്തിനു കീഴിലായിരിക്കും.
advertisement
1/5

News18 ചെന്നൈ: മെയ് നാലിന് ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട് സ്പോട്ടുകൾക്ക് യാതൊരു ഇളവും ഉണ്ടാകില്ലെന്ന് തമിഴ്നാട് സർക്കാർ. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. എന്നാൽ 200 ലധികം നിയന്ത്രണ മേഖലകളുള്ള ചെന്നൈ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക നിയമത്തിനു കീഴിലായിരിക്കും.
advertisement
2/5
ഗതാഗത സൗകര്യം ഉറപ്പു വരുത്തുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷം പ്രത്യേക സാമ്പത്തിക മേഖലകളിലും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളിലും 25% തൊഴിലാളികൾക്ക് ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഐടി കമ്പനികൾക്ക് 10% ജീവനക്കാരുമായി പ്രവർത്തിക്കാം.
advertisement
3/5
നിയന്ത്രണങ്ങളില്ലാത്ത മേഖലകളില്‍ ബാർബർ ഷോപ്പുകളും പാർലറുകളും ഒഴികെയുള്ള എല്ലാ കടകൾക്കും രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാൻ കഴിയും. അതേസമയം അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം.
advertisement
4/5
ഇ-കൊമേഴ്‌സ് കമ്പനികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അവശ്യവസ്തുക്കൾ എത്തിക്കാം. റെസ്റ്റോറന്റുകൾക്ക് രാവിലെ 6 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാൻ കഴിയും. പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, എസി മെക്കാനിക്കുകൾ, ഹോം കെയർ പ്രൊവൈഡർമാർ, വീട്ടുജോലിക്കാർ എന്നിവരെ സിവിൽ ബോഡി കമ്മീഷണറുടെ അനുമതിയോടെ ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
advertisement
5/5
മറ്റ് ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ തുണി ഫാക്ടറികൾ ഉൾപ്പെടെ എല്ലാ ഫാക്ടറികള്‍ക്കും 50% തൊഴിലാളികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലുള്ളവ അടച്ചുപൂട്ടിയിരിക്കുന്നത് തുടരും. ജില്ലകളിലെ വ്യവസായ എസ്റ്റേറ്റുകൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുവാദമുണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
ലോക്ക്ഡൗൺ 3.0| ചെന്നൈ ഉൾപ്പെടുന്ന ഹോട്ട്സ്പോട്ടുകൾ അടഞ്ഞു തന്നെ; നിയന്ത്രണങ്ങളില്ലാത്ത മേഖലകൾക്ക് ഇളവുകൾ