കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി
- Published by:meera
- news18-malayalam
Last Updated:
Corona Suspect Breaks Isolation Ward's Duct and Escapes, Nabbed by Police | തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം
advertisement
1/6

കൊറോണ ബാധയെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചയാൾ വാർഡിലെ പഴുതിലൂടെ രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിയോടെ ഇയാൾ വാർഡ് ആശുപത്രിയുടെ നാളിയിലൂടെ ഓടി പോവുകയാണ് ചെയ്തത് (പ്രതീകാത്മക ചിത്രം: റോയിട്ടേഴ്‌സ്)
advertisement
2/6
ഉത്തർ പ്രദേശിലാണ് സംഭവം. ജില്ലാ ഭരണകൂടം ഉടൻ തന്നെ മുന്നറിയിപ്പ് നൽകി രാത്രിയിൽ തന്നെ ഇയാളെ സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു
advertisement
3/6
കൊറോണ വൈറസ് നിരീക്ഷണത്തിൽ നിന്നും ഓടിപ്പോയി നഗരത്തിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ മകളെ ഒളിപ്പിച്ച കേസിൽ ഒരാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ടെക്കിയുടെ ഭാര്യാ പിതാവാണയാൾ
advertisement
4/6
ബെംഗളൂരു എഞ്ചിനീയർ കോവിഡ് 19 പോസിറ്റീവായതിന് ദിവസങ്ങൾക്ക് ശേഷം, ഭാര്യയുടെ സാമ്പിളുകളും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ദമ്പതികൾ അടുത്തിടെ ഒരു വിദേശ യാത്രയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു
advertisement
5/6
റെയിൽവേ ഉദ്യോഗസ്ഥനായ സ്ത്രീയുടെ പിതാവിനെതിരെ IPC സെക്ഷൻ 269 (നിയമവിരുദ്ധമായി അല്ലെങ്കിൽ അശ്രദ്ധമായി ഏതെങ്കിലും രോഗത്തിൻറെ അണുബാധ ജീവന് അപകടകരമായി പടർത്തുക), സെക്ഷൻ 270 എന്നിവ ചുമത്തിയാണ് കേസ്
advertisement
6/6
ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 598 സാമ്പിളുകളിൽ നെഗറ്റീവ് പരിശോധന നടത്തിയ ശേഷം കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 13 ആണ്. 107 സാമ്പിളുകളുടെ റിപ്പോർട്ടുകൾ വരാനിരിക്കുന്നതേയുള്ളൂ
മലയാളം വാർത്തകൾ/Photogallery/India/
കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി