24 മണിക്കൂറിനിടെ 10 ഹാർട്ട് അറ്റാക്ക് മരണം; ഗുജറാത്ത് ഗാർബ ആചാരത്തിനിടെ മരിച്ചവരിൽ 17കാരനും
- Published by:Anuraj GR
- news18-malayalam
Last Updated:
നവരാത്രിയോട് അനുബന്ധിച്ചുള്ള ഗർബ ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുന്നവരിലാണ് ഹൃദയാഘാതം കൂടുതലായി ഉണ്ടായത്
advertisement
1/7

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 10 ആയി. 24 മണിക്കൂറിനിടെയാണ് പത്തുപേർ ഹൃദയാഘാതം മൂലം മരിച്ചത്. കപദ്‌വഞ്ച് ഖേദ ജില്ലയിലാണ് സംഭവം. മരിച്ചവരിൽ പതിനേഴുകാരനും ഉൾപ്പെടുന്നു. 17 വയസുള്ള വീർ ഷാ പെട്ടെന്ന് തലകറക്കമുണ്ടെന്ന് പറയുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഗർബ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കൗമാരക്കാരൻ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.
advertisement
2/7
“സംഭവസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകർ ഉടൻ വീർ ഷായെ പരിശോധിക്കുകയും സിപിആർ നൽകുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തി എന്നാൽ പൾസ് ക്രമേണ നിലയ്ക്കുകയായിരുന്നു. പ്രതികരണവും ശ്വസനത്തിന്റെ ലക്ഷണങ്ങളും ഇല്ല. അദ്ദേഹത്തിന് മൂന്ന് തവണ സിപിആർ നൽകി. ഞങ്ങൾ അവനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നിരുന്നാലും, ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു"- വീർ ഷായെ ചികിത്സിച്ച മെഡിസിൻ എംഡി ഡോ ആയുഷ് പട്ടേൽ പറഞ്ഞു,
advertisement
3/7
24 മണിക്കൂറിനിടെ ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ അവതരിപ്പിക്കുന്നതിനിടെ പത്തു പേർ മരിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പറയുന്നു. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ വെള്ളിയാഴ്ചയാണ് വീർ മരിച്ചത്. ബറോഡയിലെ ദാഭോയിയിൽ നിന്നുള്ള 13 വയസ്സുള്ള ഒരു ആൺകുട്ടിയും കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു.
advertisement
4/7
അഹമ്മദാബാദിൽ നിന്നുള്ള 28 കാരനായ രവി പഞ്ചാൽ, ഗർബ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് വെള്ളിയാഴ്ച രാത്രി മരിച്ചു, വഡോദരയിൽ 55 കാരനായ ശങ്കർ റാണയും ഗർബയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു.
advertisement
5/7
ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, ഗുജറാത്തിലെ 108 എമർജൻസി ആംബുലൻസ് സേവനങ്ങൾക്ക് നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി 521 കോളുകളും ശ്വാസതടസവുമായി 609 കോളുകളും ലഭിച്ചു.
advertisement
6/7
സാധാരണയായി ഗാർബ ആഘോഷങ്ങൾ നടക്കുന്ന വൈകുന്നേരം 6 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിലാണ് ഈ കോളുകളിൽ ഭൂരിഭാഗവും ലഭിച്ചതെന്നാണ് റിപ്പോർട്ട്.
advertisement
7/7
ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ പെട്ടെന്ന് വർദ്ധിക്കുന്നതിനാൽ സർക്കാർ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഗാർബ വേദികൾക്ക് സമീപമുള്ള എല്ലാ സർക്കാർ ആശുപത്രികളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും (സിഎച്ച്സി) അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
24 മണിക്കൂറിനിടെ 10 ഹാർട്ട് അറ്റാക്ക് മരണം; ഗുജറാത്ത് ഗാർബ ആചാരത്തിനിടെ മരിച്ചവരിൽ 17കാരനും