TRENDING:

ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം

Last Updated:
Railway cancels All Train Tickets Tills June 31 | കൊറോണ വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിനായി മാർച്ച് 22 ന് റെയിൽ‌വേ യാത്രാ ട്രെയിൻ സർവീസ് നിർത്തിവച്ചിരുന്നു
advertisement
1/7
ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ
ന്യൂഡൽഹി: രാജ്യത്ത് ജൂൺ 30 വരെ റെഗുലർ യാത്രാ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന നൽകി റെയിൽവേ. ലോക്ക്ഡൌണിന് മുമ്പ് ബുക്കുചെയ്ത ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കി. മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ച ശ്രാമിക് സ്‌പെഷ്യലും ഡൽഹിയിൽനിന്ന് സർവീസ് നടത്തുന്ന 30 സ്‌പെഷ്യൽ ട്രെയിനുകളും ഒഴികെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
advertisement
2/7
റദ്ദാക്കിയ ഈ ട്രെയിനുകൾക്കായി ജൂൺ 30 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും പൂർണമായും മടക്കിനൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൌൺ സമയത്ത് സ്റ്റേഷനുകളിലെ ടിക്കറ്റ് കൌണ്ടറുകൾ അടച്ചിരിക്കുന്നതിനാൽ ടിക്കറ്റെടുത്ത പണം തിരികെ ലഭിക്കുന്നതിനായി ഓൺലൈനായി ക്ലെയിം ചെയ്യണമെന്നും റെയിൽവേ നിർദേശിക്കുന്നു.
advertisement
3/7
കൊറോണ വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിനായി മാർച്ച് 22 ന് റെയിൽ‌വേ യാത്രാ ട്രെയിൻ സർവീസ് നിർത്തിവച്ചിരുന്നു. എന്നിരുന്നാലും, അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന ചരക്ക് ട്രെയിനുകൾ ഈ കാലയളവിൽ ഓടുന്നുണ്ട്.
advertisement
4/7
50 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 15 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകൾ റെയിൽ‌വേ ചൊവ്വാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കാണ് ഈ സ്പെഷ്യൽ സർവീസ്. ഇപ്പോൾ ഓടിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്കായി മെയ് 22 മുതൽ പരിമിതമായ വെയിറ്റിംഗ് ലിസ്റ്റുകൾ അനുവദിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
advertisement
5/7
മെയ് 12 മുതൽ ആരംഭിച്ച ട്രെയിനുകൾക്കായി നിലവിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിട്ടില്ല. കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് മെയ് 15 മുതൽ ആരംഭിക്കും. ഈ ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റിൽ റെയിൽ‌വേ പട്ടികപ്പെടുത്തിയിട്ടുണ്ട് - എസി 3 ടയറിന് 100, എസി 2 ടയറിന് 50, സ്ലീപ്പർ ക്ലാസിന് 200, ചെയർ കാറുകൾക്ക് 100, ഫസ്റ്റ് എസി, എക്സിക്യൂട്ടീവ് ക്ലാസ്സിന് 20 വീതം.
advertisement
6/7
ഈ പ്രത്യേക റൂട്ടുകളിൽ ശതാബ്ദിയും മറ്റ് മെയിൽ എക്സ്പ്രസ് ട്രെയിനുകളും ഓടിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. രാജധാനി ട്രെയിനുകളാണ് ഇപ്പോൾ ഓടിക്കുന്നത്.
advertisement
7/7
കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൌൺ കാരണം സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കായി റെയിൽ‌വേ ഈ മാസം ആദ്യം ശ്രാമിക് പ്രത്യേക ട്രെയിനുകൾ ആരംഭിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
Open in App
Home
Video
Impact Shorts
Web Stories