TRENDING:

Liquor shops reopen|പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിനുശേഷം

Last Updated:
Liquor shops reopen | ലോക്ക്ഡൌണിന്റെ മൂന്നാം ഘട്ടത്തിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ മദ്യം വിൽക്കാൻ അനുമതി നൽകിയിരുന്നു. ലോക്ക് ഡൌണിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ മദ്യ വിൽപ്പന അനുവദിച്ചിരുന്നില്ല.
advertisement
1/16
പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിന് ശേഷം
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌൺ തുടരുന്നതിനിടെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾ ഇന്നുമുതൽ വീണ്ടും തുറന്നു. 40 ദിവസത്തിനുശേഷമാണ് മദ്യവിൽപ്പനശാലകൾ തുറന്നത്.
advertisement
2/16
11 സംസ്ഥാനങ്ങളിലാണ് കർശന നിയന്ത്രണങ്ങളോടെ സാമൂഹിക അകലം ഉറപ്പുവരുത്തി മദ്യവിൽപ്പനശാലകൾ പ്രവർത്തനം പുനഃരാരംഭിച്ചത്. ഡൽഹി, കർണാടക, ഗോവ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ആസം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവിൽപ്പനശാലകൾ തുറക്കുന്നത്.
advertisement
3/16
ഡൽഹിയിൽ കണ്ടെയ്ൻമെന്‍റ് മേഖലയിൽ അല്ലാത്ത 150 മദ്യവിൽപ്പനശാലകൾക്കാൻ തുറക്കാൻ അനുമതിയുള്ളത്. വൈകിട്ട് ഏഴുമണിവരെ പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
advertisement
4/16
കർണാടകയിൽ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ളിടത്ത് രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ മദ്യഷോപ്പുകൾ തുറന്നു. ഒരു കിലോമീറ്റർ നീണ്ട നിര മദ്യം വാങ്ങുന്നതിനായി ചില സ്ഥലങ്ങളിൽ ദൃശ്യമായി. മദ്യഷോപ്പുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ പൂജ നടക്കുകയുണ്ടാടി.  ആറടി അകലവും ഒരേസമയം അഞ്ചുപേർ, മാസ്ക്ക് ധരിക്കണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കും.
advertisement
5/16
മാസ്ക്ക് ധരിക്കാത്തവർക്ക് മദ്യമില്ല എന്ന മുന്നറിയിപ്പോടെയാണ് ഗോവയിൽ വിൽപ്പനശാലകൾ തുറക്കുന്നത്. വൈകീട്ട് ആറുമണിവരെയാണ് പ്രവർത്തനസമയം.
advertisement
6/16
മദ്യ ഉപഭോഗം നിരുൽസാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രൊഹിബിഷൻ ടാക്സ് എർപ്പെടുത്തി വിലവർദ്ധിപ്പിച്ചശേഷമാണ് ആന്ധ്രാപ്രദേശിൽ ഇന്ന് മദ്യവിൽപ്പനശാലകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. 25 ശതമാനം വരെയാണ് വില കൂട്ടിയത്. രാവിലെ 11 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം.
advertisement
7/16
മഹാരാഷ്ട്രയിൽ നോൺ കണ്ടെയ്ൻമെന്‍റ് സോണുകളിലാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. കോവിഡ് ഏറ്റവുമധികം പടർന്നുപിടിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
advertisement
8/16
പശ്ചിമബംഗാളിൽ ഗ്രീൻ സോണുകളിൽ മാത്രമാണ് മദ്യഷോപ്പുകൾ തുറക്കുക. ഷോപ്പിങ് മാളുകളിലെ മദ്യഷോപ്പുകൾ തുറക്കില്ല.
advertisement
9/16
ഉത്തർപ്രദേശിൽ കർശന സാമൂഹിക അകല നിയന്ത്രണങ്ങളോടെയാണ് മദ്യഷോപ്പുകൾ ഇന്നുമുതൽ തുറക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവർത്തനസമയം.
advertisement
10/16
ഛത്തീസ്ഗഢിൽ നിയന്ത്രണരഹതി മേഖലകളിലാണ് മദ്യഷോപ്പുകൾ തുറക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവർത്തനസമയം. സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ഹോം ഡെലിവറി ഏർപ്പെടുത്താനും ഏക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്.
advertisement
11/16
ആസമിൽ സംസ്ഥാനവ്യാപകമായി മദ്യശാലകൾ തുറക്കും. നേരത്തെ ഏപ്രിൽ 12ന് ഇവിടെ മദ്യഷോപ്പുകൾ തുറന്നെങ്കിലും കേന്ദ്രം ഇടപെട്ട് മൂന്നുദിവസത്തിനുശേഷം അടപ്പിക്കുകയായിരുന്നു.
advertisement
12/16
ഹിമാചൽപ്രദേശിൽ മദ്യഷോപ്പുകൾ ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. മാർച്ച് 22 മുതൽ മെയ് മൂന്നുവരെ മദ്യഷോപ്പുകളുടെ ലൈസൻസ് ഫീസ് ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
advertisement
13/16
രാജസ്ഥാനിൽ റെഡ് സോൺ ഉൾപ്പടെ നിയന്ത്രിതമേഖലകളിലും കർശന ഉപാധികളോടെ മദ്യഷോപ്പുകൾ തുറക്കും.
advertisement
14/16
ലോക്ക്ഡൌണിന്റെ മൂന്നാം ഘട്ടത്തിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ മദ്യം വിൽക്കാൻ അനുമതി നൽകിയിരുന്നു. ലോക്ക് ഡൌണിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ മദ്യ വിൽപ്പന അനുവദിച്ചിരുന്നില്ല.
advertisement
15/16
കർശന നിയന്ത്രണങ്ങളോടെ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്. കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേസമയം കൌണ്ടറിന് മുന്നിൽ അഞ്ചുപേരെ മാത്രമെ അനുവദിക്കുകയുള്ളു, വാങ്ങാനെത്തുന്നവരും വിൽപ്പനശാലയിലെ ജീവനക്കാരും മാസ്ക്കുകളോ മുഖാവരണങ്ങളോ ധരിച്ചിരിക്കണം.
advertisement
16/16
റെഡ് സോണുകളിൽ ഉൾപ്പടെ മദ്യവിൽപ്പനശാലകൾ തുറക്കാം. എന്നാൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മദ്യഷോപ്പുകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/India/
Liquor shops reopen|പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിനുശേഷം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories