മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടി; കളർസ്പ്രേ; പാർലമെന്റ് ആക്രമണത്തിന‍്റെ 22ാം വാർഷിക ദിനത്തിൽ ലോക്സഭ നടുങ്ങിയ നിമിഷങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
പാർലമെന്‍റിന് പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി
advertisement
1/8

ന്യൂഡൽഹി: പാർലമെന്റിലെ വൻ സുരക്ഷാ വീഴ്ച പാർലമെന്റ് ആക്രമണത്തിന്റെ 22ാംവാർഷിക ദിനത്തിൽ. ലോക്സഭയിലേത് ഭീകരാക്രമണല്ലെന്നും പ്രതിഷേധമാണെന്നുമാണ് പ്രാഥമിക വിവരം.
advertisement
2/8
കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗ്യാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയത്.
advertisement
3/8
ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. ലോക്സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.
advertisement
4/8
ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്.
advertisement
5/8
പിടിയിലായ ഒരു യുവാവിന്‍റെ കയ്യിൽ നിന്നും മൈസൂരുവിലെ ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് കണ്ടെടുത്തു.
advertisement
6/8
ഇതിനിടെ പാർലമെന്‍റിന് പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.
advertisement
7/8
[caption id="attachment_643869" align="alignnone" width="2560"] മഞ്ഞനിറത്തിലുള്ള കളർസ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്.</dd> <dd>[/caption]
advertisement
8/8
അസ്വാഭാവിക സംഭവത്തിൽ ഭയന്ന ചില എംപിമാർ പുറത്തേക്കോടി. രണ്ട് എംപിമാർ ചേർന്ന് പാർലമെന്റിനകത്ത് അക്രമികളിൽ ഒരാളെ പിടികൂടി. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമാണെന്നും തങ്ങൾക്ക് ആരുടെയും പിന്തുണയില്ലെന്നും പിടിയിലായ നീലം അവകാശപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/India/
മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടി; കളർസ്പ്രേ; പാർലമെന്റ് ആക്രമണത്തിന‍്റെ 22ാം വാർഷിക ദിനത്തിൽ ലോക്സഭ നടുങ്ങിയ നിമിഷങ്ങൾ