Asian games | 107 മെഡലുകൊണ്ട് റെക്കോർഡ് നേട്ടവുമായി വന്ന കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആദരം
- Published by:Vishnupriya S
- news18-malayalam
Last Updated:
28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് 2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയത്
advertisement
1/9

ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൊണ്ട് റെക്കോർഡ് നേട്ടവുമായി വന്ന കായിക താരങ്ങൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
advertisement
2/9
ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡൽഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
advertisement
3/9
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു. പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി പറഞ്ഞു.
advertisement
4/9
'ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഞങ്ങളുടെ അവിശ്വസനീയമായ അത്‌ലറ്റുകളുമായി ആശയവിനിമയം നടത്തി. അവരുടെ എണ്ണമറ്റ നേട്ടങ്ങൾ കായികതാരങ്ങൾക്കും യുവതലമുറയ്ക്കും പ്രചോദനം നൽകുന്നു,' കായികതാരങ്ങളുമായുള്ള കൂടിക്കാഴിച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി കുറിച്ചു.
advertisement
5/9
'കഴിഞ്ഞ 60 വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രകടനമായ 107 മെഡലുകളുടെ ഏറ്റവും ഉയർന്ന നേട്ടം നമ്മുടെ കായികതാരങ്ങൾ നാട്ടിലെത്തിച്ചതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
6/9
2023ലെ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
advertisement
7/9
2018 ൽ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
advertisement
8/9
107 മെഡലുകളുമായി ഇത്തവണ നാലാം സ്ഥാനത്താണ് ഇന്ത്യ. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യ എത്തുന്ന ഉയർന്ന റാങ്കിങ്ങാണിത്.
advertisement
9/9
2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്. അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെട്ടു
മലയാളം വാർത്തകൾ/Photogallery/India/
Asian games | 107 മെഡലുകൊണ്ട് റെക്കോർഡ് നേട്ടവുമായി വന്ന കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആദരം