KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ തമിഴ്നാട്ടിലെ ഹൊസൂരിൽ കല്ലേറ്; ചില്ല് തകർന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് നാട്ടുകാർ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നതിനിടെയാണ് സംഘർഷവും കല്ലേറുമുണ്ടായത്
advertisement
1/5

ഹൊസൂർ: ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായ ഹൊസൂരിൽ KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ കല്ലേറുണ്ടായി. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നതിനിടെയാണ് സംഘർഷവും കല്ലേറുമുണ്ടായത്.
advertisement
2/5
കല്ലേറിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകർന്നു. നിരവധി വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. ബസ് പിന്നീട് പൊലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
advertisement
3/5
അതേസമയം ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹൊസൂര്‍ സബ് കളക്ടറായിരുന്നു പരിശോധനയ്ക്ക് ഉത്തരവിട്ടത്.
advertisement
4/5
പോലീസുകാര്‍ക്കും ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിൽ ചില വാഹനയാത്രികർക്ക് നിസാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.
advertisement
5/5
ഇന്നു രാവിലെ എട്ടു മണിക്ക് ശേഷം ജല്ലിക്കെട്ട് നടത്തുന്ന സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ഏഴരയോടെ നാട്ടുകാർ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരിൽ പലരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ തമിഴ്നാട്ടിലെ ഹൊസൂരിൽ കല്ലേറ്; ചില്ല് തകർന്നു