'അവൻ ഒരുത്തനാണ് ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞത്'; ജഡേജയെ പ്രശംസിച്ച് കോഹ്ലി
- Published by:Rajesh V
- news18-malayalam
Last Updated:
ജഡേജ തങ്ങളെ തീര്‍ത്തും ഇല്ലാതാക്കികളഞ്ഞുവെന്നാണ് കോഹ്ലി പറഞ്ഞത്.
advertisement
1/8

ബാറ്റിങ്ങ്, ബൗളിങ്ങ്,ഫീല്‍ഡിങ്ങ് എന്നിങ്ങനെ എല്ലാ മേഖലകളിലും 3ഡി പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ ഐ പി എല്‍ മത്സരത്തില്‍ 69 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് ഇന്നലെ നേടിയത്. 28 പന്തിൽ അഞ്ചു സിക്സറുകളും നാല് ബൗണ്ടറികളുമടക്കം പുറത്താകാതെ 62 റൺസാണ് ജഡേജ അടിച്ചു കൂട്ടിയത്. ഇതിൽ 37 റൺസും താരം നേടിയത് ഹർഷൽ പട്ടേലിന്റെ ഇരുപതാം ഓവറിലായിരുന്നു.
advertisement
2/8
ജഡേജ ആളിക്കത്തിയതോടെ 160ന് അടുത്ത് അവസാനിക്കേണ്ടിയിരുന്ന ചെന്നൈയുടെ സ്കോര്‍ 191ലെത്തുകയായിരുന്നു. മാത്രമല്ല, ബൗളിങ്ങില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും താരം വീഴ്ത്തി. ഡാന്‍ ക്രിസ്റ്റ്യനെ റണ്‍ഔട്ടാക്കിയ ഡയറക്‌ട് ത്രോയും ജഡ്ഡുവിന്റെ ആള്‍റൗണ്ട് മികവ് എടുത്തുകാണിച്ചു. ഇതോടെ നാലാം വിജയം നേടി ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും ചെയ്തു.
advertisement
3/8
രവീന്ദ്ര ജഡേജയുടെ അസാമാന്യ പ്രകടനത്തില്‍ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തി. ജഡേജ തങ്ങളെ തീര്‍ത്തും ഇല്ലാതാക്കികളഞ്ഞുവെന്നാണ് കോഹ്ലി പറഞ്ഞത്.
advertisement
4/8
'അവന്റെ ഈ പ്രകടനം കാണുമ്പോള്‍ വളരെയധികം സന്തോഷം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അവന്‍ മികച്ചു നിന്നു. അതാണ് ആര്‍ സി ബിയെ തോല്‍പ്പിച്ചത്. ഒരൊറ്റ കളിക്കാരനാണ് ഞങ്ങളെ മൊത്തത്തില്‍ തോല്‍പ്പിച്ചതെന്ന് പറയേണ്ടി വരും. ആര്‍ സി ബിക്കെതിരെ അവന്റെ കഴിവുകള്‍ എല്ലാവരും കണ്ടു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ഒരുമിക്കും.'- കോഹ്ലി പറഞ്ഞു.
advertisement
5/8
'ടീമിലെ പ്രധാന ഓള്‍റൗണ്ടർ ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷമുള്ള കാഴ്‌ചയാണ്. ഓസ്‌ട്രേലിയയില്‍ വെച്ചുണ്ടായ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് ജഡേജ. അവൻ വൈകാതെ തന്നെ ഇന്ത്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്.'- കോഹ്ലി പറഞ്ഞു.
advertisement
6/8
' ടീമിന്റെ മത്സരങ്ങള്‍ വരാനുണ്ട്. രണ്ട് മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ടീമില്‍ കളിക്കാന്‍ തുടങ്ങും. ആത്മവിശ്വാസത്തോടെ എപ്പോഴൊക്കെ ജഡേജ കളിക്കുന്നുവോ, അപ്പോഴൊക്കെ പുതിയ അവസരങ്ങള്‍ ചെന്നൈയ്ക്കും ഇന്ത്യന്‍ ടീമിനും ലഭിക്കാറുണ്ട്'- വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.
advertisement
7/8
അതേ സമയം ബാംഗ്ലൂരിന് വേണ്ടി ഗംഭീര ബൗളിങ് പ്രകടനം നടത്തിയ ഹർഷൽ പട്ടേലിനെയും അഭിനന്ദിക്കാൻ കോഹ്ലി മറന്നില്ല. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയ ഹർഷൽ സി എസ് കെയുടെ വമ്പൻ ബാറ്റ്‌സ്മാന്‍മാരെയാണ് വീഴ്ത്തിയത്.
advertisement
8/8
അവസാന ഓവറില്‍ ജഡേജ അടിച്ചെടുത്ത റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മികച്ച ബൗളിങ്ങ് തന്നെയാണ് ഹര്‍ഷല്‍ കാഴ്ച്ചവെച്ചതെന്നും തോൽവിയെക്കുറിച്ച് പരിശോധിക്കുമെന്നും കോഹ്ലി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/IPL/
'അവൻ ഒരുത്തനാണ് ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞത്'; ജഡേജയെ പ്രശംസിച്ച് കോഹ്ലി