IPL 2020| മെസ്സിയും റൊണാൾഡോയും പോലെ കോഹ്ലിയും ആധുനിക കാലത്തെ ഇതിഹാസം: പ്രഗ്യാൻ ഓജ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇക്കുറി ഐപിഎൽ കിരീടം നേടണമെന്ന ലക്ഷ്യവുമായാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ആർസിബി എത്തിയിരിക്കുന്നത്.
advertisement
1/6

വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ഇന്ത്യൻ ടീം ക്യാപ്റ്റൻ എന്ന നിലയിലും ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ എന്ന നിലയിലും കോഹ്ലിയുടെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ഓജയുടെ പരാമർശങ്ങൾ. (Image:RCB/Instagram)
advertisement
2/6
സ്പോർട് ടുഡേയുമായി സംസാരിക്കുന്നതിനിടയിലാണ് ഓജയുടെ കോഹ്ലിയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍. ആധുനിക കാലത്തെ ഇതിഹാസം എന്നാണ് കോഹ്ലിയെ മുൻ സ്പിന്നിർ വിശേഷിപ്പിച്ചത്. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം വിജയിക്കാനുള്ള കോഹ്ലിയുടെ പരിശ്രമങ്ങളെ ചൂണ്ടിക്കാട്ടി ഓജ പറയുന്നു. (Image:RCB/Instagram)
advertisement
3/6
"ആധുനിക കാലത്തെ ഇതിഹാസമാണ് വിരാട് കോഹ്ലി. മെസ്സി, റൊണാൾഡോ, ഉസൈൻ ബോൾട്ട് എന്നിവരെ നോക്കൂ, ഇവർക്കെല്ലാം സ്വന്തമായ ശൈലിയുണ്ട്. സഞ്ചരിക്കുന്ന വഴികളിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനാണ് ഇവരുടെ ശ്രമം. എല്ലാ വിജയങ്ങളും നേടാൻ ഇവർ പരിശ്രമിക്കുന്നു." (Image:RCB/Instagram)
advertisement
4/6
"ഇതുപോലെയാണ് വിരാട് കോഹ്ലിയും ചിന്തിക്കുന്നത്. ബാറ്റ്സ്മാൻ എന്ന നിലയിൽ ഞാൻ ഒരുപാട് നേടി. ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് ലോകകപ്പുകളും ഐസിസി ടൂർണമെന്റുകളും ടെസ്റ്റ് മത്സരങ്ങളും വിജയിക്കണം. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിക്കുന്നത്. ഐപിഎല്ലും നേടാൻ അദ്ദേഹം ഉറച്ചു"- ഓജ പറയുന്നു. (image:RCB/Instagram)
advertisement
5/6
ഇക്കുറി ഐപിഎൽ കിരീടം നേടണമെന്ന ലക്ഷ്യവുമായാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ആർസിബി എത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപ്റ്റൽസിനെതിരെ വിജയം നേടിയാൽ ആർസിബിക്ക് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. എന്നാൽ ഇന്നത്തെ വിജയം ഡൽഹിക്കും നിർണായകമായതിനാൽ ജീവന്മരണ പോരാട്ടമാകും നടക്കുക എന്ന് ഉറപ്പ്. (Image:RCB/Instagram)
advertisement
6/6
ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത അറിയണമെങ്കിൽ നാളെ നടക്കുന്ന മുംബൈ-ഹൈദരാബാദ് മത്സരം വരെ കാത്തിരിക്കണം. അതിനാൽ തന്നെ ഇന്നത്തെ മത്സരം കടുപ്പമുള്ളതാകുമെന്ന് ഓജയും പറയുന്നു. (Image:RCB/Instagram)
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| മെസ്സിയും റൊണാൾഡോയും പോലെ കോഹ്ലിയും ആധുനിക കാലത്തെ ഇതിഹാസം: പ്രഗ്യാൻ ഓജ