TRENDING:

Expats Return: ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ

Last Updated:
Doha- TVM Flight | വിമാനം ലാൻ‍ഡ് ചെയ്തത് പുലർച്ചെ ഒരുമണിയോടെ
advertisement
1/7
ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; എത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ
തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ 181 യാത്രക്കാരുമായി ദോഹയില്‍ നിന്നുള്ള വിമാനം തലസ്ഥാനത്തെത്തി. ദോഹയില്‍ നിന്നും പ്രാദേശിക സമയം 5.30 ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
advertisement
2/7
ആകെ യാത്രക്കാരില്‍ 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും (12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 പേരും (11 സ്ത്രീകളും 14 പുരുഷന്മാരും) ആണ് ഉണ്ടായിരുന്നത്.
advertisement
3/7
തിരുവനന്തപുരം 43, കൊല്ലം 48, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 1, എറണാകുളം 8, തൃശൂര്‍ 7, പാലക്കാട് 2, വയനാട് 1, കോഴിക്കോട് 2, മലപ്പുറം 1, കണ്ണൂര്‍ 3, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരില്‍ ജില്ല തിരിച്ചുള്ള എണ്ണം. കര്‍ണാടക 1, മഹാരാഷ്ട്ര 1, തമിഴ്‌നാട്ടില്‍ നിന്ന് 20ഉം കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ട്.
advertisement
4/7
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അതിവേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ നേരത്തേ തന്നെ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
advertisement
5/7
പെയ്ഡ് ക്വറന്റീൻ  സംവിധാനം ആവശ്യമുള്ളവര്‍ക്കായി പത്ത് സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെടിഡിസിയുടെ ഹോട്ടലുകളായ മസ്‌ക്കറ്റ്, കോവളം സമുദ്ര, തമ്പാനൂര്‍ ചൈത്രം എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ സ്വകാര്യ ഹോട്ടലുകളായ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ (പുന്നന്‍ റോഡ്), സൗത്ത് പാര്‍ക്ക് (പാളയം), ക്യാപിറ്റല്‍ (പുളിമൂട്), പങ്കജ് (സ്റ്റാച്യു), അപ്പോളോ ഡിമോറ (തമ്പാനൂര്‍), റിഡ്ജസ് (പട്ടം), കീസ് (ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്‍) എന്നിവയും സജ്ജമണ്.
advertisement
6/7
ചൊവ്വാഴ്ച വൈകുന്നേരം ദോഹയില്‍ നിന്നും ഇന്ത്യന്‍ സമയം 7 മണിക്ക് പുറപ്പെടും എന്ന് തീരുമാനിച്ചിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി 8 മണിക്കാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറുമൂലം വിമാനത്താവളത്തിലെ നടപടികള്‍ വൈകിയതുമൂലമാണ് വിമാനം പുറപ്പെടുന്നതില്‍ താമസം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
advertisement
7/7
നേരത്തെ ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തും എന്ന് പറഞ്ഞിരുന്ന വിമാനത്തിന്റെ സര്‍വീസ് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇത് രാഷ്ട്രീയ വിവാദവുമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
Expats Return: ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ
Open in App
Home
Video
Impact Shorts
Web Stories