പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ 33കാരനാണ് കേസിലെ പ്രതി. 2023 ഏപ്രിൽ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏലംകുളത്ത് ഇവർ താമസിച്ചിരുന്ന വീട്ടിലെ ബെഡ്റൂമിൽ വച്ചാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന നാലര വയസ്സുകാരിയായ മകൾ കോടതിയിൽ മൊഴി നൽകിയതും കേസിൽ നിർണായകമായി.
കൊലപാതക കുറ്റം തെളിഞ്ഞതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
advertisement
കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
Location :
Malappuram,Kerala
First Published :
Mar 12, 2026 8:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലര വയസ്സുകാരി മകൾ നിർണായക സാക്ഷി;ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
