TRENDING:

ചർച്ച് ആക്ട് ബിൽ നടപ്പാക്കണം; സെക്രട്ടേറിയറ്റിലേക്ക് മാർച്ചുമായി ക്രൈസ്തവ സഭകൾ

Last Updated:
2009-ല്‍ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്.
advertisement
1/9
ചർച്ച് ആക്ട് ബിൽ നടപ്പാക്കണം; സെക്രട്ടേറിയറ്റിലേക്ക് മാർച്ചുമായി ക്രൈസ്തവ സഭകൾ
ക്രൈസ്തവ സഭാ സ്വത്തു കൈകാര്യം ചെയ്യൽ സുതാര്യമാക്കുന്നതിനു ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഓൾ കേരള ചർച്ച് ആക്ട് ബിൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് വൻ മാർച്ച് നടത്തി.
advertisement
2/9
വിവിധ ക്രൈസ്തവ സഭകളിലെ ചർച്ച് ആക്ട് സംഘടനകൾ ചേർന്നു നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
advertisement
3/9
മാർച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
advertisement
4/9
സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചർച്ച് ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകൾ തിരഞ്ഞെടുക്കപ്പെട്ട അൽമായർ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
advertisement
5/9
പാളയത്തു നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു.
advertisement
6/9
2009-ല്‍ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്. ഇടവക പൊതുയോഗം വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
advertisement
7/9
എന്നാല്‍ സഭയെ നിയന്ത്രിക്കുന്ന മതമേലധ്യക്ഷന്‍മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബില്ല് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. പള്ളികളുടെ സ്വത്തും വരുമാനവും, വിശ്വാസികളേയും ചൂഷണം ചെയ്യുന്നവരെ നിയന്ത്രിക്കാനുള്ള ബില്ല് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ കേരള ചർച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
advertisement
8/9
സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അതേ സമയം ചര്‍ച്ച് ആക്ടിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തി. നിലവിലെ സിവിൽ നിയമം പാലിച്ചുകൊണ്ടാണ് സഭ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പുതിയ നിയമം ആവശ്യമില്ലെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കി
advertisement
9/9
ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗൺസിൽ പ്രതിനിധി സംഘം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നല്‍കി.
മലയാളം വാർത്തകൾ/Photogallery/Kerala/
ചർച്ച് ആക്ട് ബിൽ നടപ്പാക്കണം; സെക്രട്ടേറിയറ്റിലേക്ക് മാർച്ചുമായി ക്രൈസ്തവ സഭകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories