TRENDING:

ഹിന്ദു ആചാരപ്രകാരം വിവാഹം; 14 മാസങ്ങൾക്ക് ശേഷം വിവാഹമോചനം: ഈ ഹോളിവുഡ് ദമ്പതികളെ അറിയുമോ?

Last Updated:
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഇവർ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ
advertisement
1/11
ഹിന്ദു ആചാരപ്രകാരം വിവാഹം; 14 മാസങ്ങൾക്ക് ശേഷം വിവാഹമോചനം: ഈ ഹോളിവുഡ് ദമ്പതികളെ അറിയുമോ?
ലോകം മുഴുവൻ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ആഗോള പോപ്പ് താരമാണ് ഇന്ത്യയിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയത്. ധൈര്യശാലിയും സുന്ദരിയുമായ അവർ, തീവ്രമായ പ്രണയബന്ധത്തിന്റെ പേരിൽ വീണ്ടും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
advertisement
2/11
​എക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളായ ഈ പോപ്പ് ഗായിക മറ്റൊരു കാരണം കൊണ്ടാണ് വാർത്തകളിൽ നിറയുന്നത്. അവരുടെ പരസ്യമായ പ്രണയപ്രകടനങ്ങളുടെ (PDA - Public Display of Affection) ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
advertisement
3/11
ഇവിടെ നമ്മൾ സംസാരിക്കുന്നത് ഹിറ്റ് ചാർട്ടുകൾ കീഴടക്കിയ താരമായ ക്യാറ്റി പെറിയെക്കുറിച്ചാണ്.സമൂഹമാധ്യമങ്ങളിൽ നിറയുന്ന പുതിയ ചിത്രങ്ങളിൽ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഒരു യാട്ടിൽ വെച്ച് ക്യാറ്റയെ ചുംബിക്കുന്നതായി കാണാം.
advertisement
4/11
ബ്ലാക്ക് നിറത്തിലുള്ള സ്വിംസ്യൂട്ട് ധരിച്ച ഗായിക നിൽക്കുന്നത്. ഷർട്ട് ധരിക്കാത്ത ട്രൂഡോയെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് 'ദി ഡെയ്‌ലി മെയിൽ' പുറത്തുവിട്ടത്. ചിത്രങ്ങളിൽ ട്രൂഡോ ഡെനിം ജീൻസാണ് ധരിച്ചിരുന്നത്.
advertisement
5/11
ഈ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ക്യാറ്റി പെറിയോ ജസ്റ്റിൻ ട്രൂഡോയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
advertisement
6/11
എന്നാൽ ഈ യാട്ട് പ്രണയത്തിന് വളരെ മുൻപ്, 2010-ൽ ക്യാറ്റി പെറി ഹോളിവുഡ് കോമേഡിയനായ റസ്സൽ ബ്രാൻഡിനെ വിവാഹം ചെയ്തിരുന്നു. രാജസ്ഥാനിലെ രൺതംബോർ കടുവാ സങ്കേതത്തിന് സമീപത്തുവെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.
advertisement
7/11
അവരുടെ ആഢംബര വിവാഹം ലോക വാർത്തകളിൽ ഇടം നേടിയിരുന്നു, എന്നാൽ വെറും 14 മാസങ്ങൾ മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്സ്. ഒരു സന്ദേശത്തിലൂടെയാണ് തങ്ങളുടെ വിവാഹബന്ധം അവസാനിച്ച വിവരം റസ്സൽ അറിയിച്ചത്.
advertisement
8/11
തങ്ങളുടെ വിവാഹബന്ധം പരാജയപ്പെടാൻ കാരണം, രണ്ടു പേരുടെയും കരിയർ തമ്മിലുള്ള പ്രശ്നങ്ങളും കുടുംബജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുമാണ് വിവാഹ ജീവിതം തകരാൻ കാരണമെന്ന് പിന്നീട് ക്യാറ്റ് വെളിപ്പെടുത്തിയിരുന്നു.
advertisement
9/11
വിവാഹബന്ധം തകർന്ന ശേഷ ക്യാറ്റി 2012 മുതൽ 2015 വരെ ഗായകൻ ജോൺ മേയറുമായി ഡേറ്റിങ്ങിലായിരുന്നു. പിന്നീട് 2019-ൽ നടൻ ഓർലാൻഡോ ബ്ലൂമുമായി വിവാഹനിശ്ചയം നടന്നതോടെ അവരുടെ ജീവിതത്തിൽ വീണ്ടും പ്രണയം പൂവിട്ടു.
advertisement
10/11
2020-ൽ അവർക്ക് ഡെയ്‌സി ഡവ് എന്നൊരു മകൾ ജനിച്ചു. എന്നാൽ, 2025 ജൂലൈയിൽ അവർ പിരിയാൻ തീരുമാനിച്ചു. ഇപ്പോഴാണ് ജസ്റ്റിൻ ട്രൂഡോയുമായുള്ള അവരുടെ പ്രണയബന്ധം വാർത്തകളിൽ ഇടംനേടുന്നത്.
advertisement
11/11
ഇതിനെല്ലാമിടയിലും, കേറ്റി കരിയറിൽ മുന്നറികൊണ്ടിരുന്നു. 'Roar', 'Firework', 'Dark Horse' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ നൽകിയ അവർ ഒടുവിൽ പോപ്പ് സംഗീത ലോകത്തെ രാജ്ഞിയായി മാറി.
മലയാളം വാർത്തകൾ/Photogallery/Buzz/
ഹിന്ദു ആചാരപ്രകാരം വിവാഹം; 14 മാസങ്ങൾക്ക് ശേഷം വിവാഹമോചനം: ഈ ഹോളിവുഡ് ദമ്പതികളെ അറിയുമോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories