കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു; അവിനാശി അപകടത്തിന്റെ ഒന്നാം വാർഷികത്തിൽ ഒഴിവായത് വൻ ദുരന്തം
- Published by:Rajesh V
- news18-malayalam
Last Updated:
ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പശ്ശേരി)
advertisement
1/8

അവിനാശി അപകടത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പാലക്കാട്ടുകാർ. ഇന്ന് രാവിലെ അഞ്ചരയോടെയാണ് പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചത്.
advertisement
2/8
കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു.. എന്നാൽ ലോറി മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു.
advertisement
3/8
പാലക്കാട് നിന്നും കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി കഞ്ചിക്കോട് വെച്ച് നിയന്ത്രണം വിട്ട് എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഇതേ സമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസും, ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്.
advertisement
4/8
ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെ എസ് ആർ ടി സി ബസിന്റെ മുൻവശം കണ്ടെയ്നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് പരിക്കേറ്റു. എന്നാൽ ഇത് ഗുരതരമല്ല.
advertisement
5/8
കെ എസ് ആർ ടി സി ബസിലും സ്വകാര്യ ബസിലുമായി അൻപതിലേറെ യാത്രക്കാരുണ്ടായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
advertisement
6/8
19 പേർ കൊല്ലപ്പെട്ട അവിനാശി ബസ് അപകടത്തിന്റെ ഒന്നാം വാർഷിക ദിനമാണ് ഇന്ന്. അന്നുണ്ടായ അപകടത്തിന്റെ അതേ രീതിയിലാണ് ഇന്നും അപകടം സംഭവിച്ചതെങ്കിലും ബസ് ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തമാണ് ഒഴിവായത്.
advertisement
7/8
രണ്ട് കെ എസ് ആർ ടി സി ജീവനക്കാരടക്കം 19 മലയാളികളാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സിയുടെ സ്കാനിയ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ച് കയറുകയായിരുന്നു. കണ്ടെയ്നർ ലോറി ഓടിച്ച ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
advertisement
8/8
490 ടൺ ഭാരത്തിലേക്ക് 3500 ടൺ ഭാരം വന്നിടിച്ചാലുള്ള ആഘാതമാണ് ഉണ്ടായതെന്ന് കെ എസ് ആർ ടി സിയിലെ സാങ്കേതിക വിദഗ്ധർ പറയുന്നത്. വോൾവോ ബസിന് ഭാരം 7 ടൺ. അപകട സമയത്ത് പരമാവധി വേഗം 70 കി.മീ. അതിലേക്ക് 100 കി.മീ വേഗത്തിൽ സഞ്ചരിച്ചിരുന്ന ലോറിയിൽ നിന്ന് 35 ടൺ ഭാരമുള്ള കണ്ടെയ്നർ വന്ന് ഇടിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു; അവിനാശി അപകടത്തിന്റെ ഒന്നാം വാർഷികത്തിൽ ഒഴിവായത് വൻ ദുരന്തം