TRENDING:

COVID 19: ഏതൊക്കെയാണ് ആ സ്റ്റേഷനുകൾ? കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കർശന പരിശോധനയെന്ന് മുഖ്യമന്ത്രി

Last Updated:
COVID 19 | വിവിധ ട്രെയിനുകളില്‍ കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരെ അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തന്നെ പരിശോധിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു
advertisement
1/9
ഏതൊക്കെയാണ് ആ സ്റ്റേഷനുകൾ? കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കർശന പരിശോധനയെന്ന് മുഖ്യമന്ത്രി
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കേരള പോലീസ് താഴെ പറയുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തും.
advertisement
2/9
പാറശ്ശാല, ആര്യങ്കാവ്, വാളയാര്‍, മീനാക്ഷിപുരം, മാഹി, മഞ്ചേശ്വരം സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്.
advertisement
3/9
പാറശ്ശാല, ആര്യങ്കാവ്, വാളയാര്‍, മീനാക്ഷിപുരം, മാഹി, മഞ്ചേശ്വരം സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്.
advertisement
4/9
അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത ട്രെയിനുകളിലെ യാത്രക്കാരെ ട്രെയിന്‍ കേരളത്തില്‍ നിര്‍ത്തുന്ന ആദ്യത്തെ സ്റ്റേഷനില്‍തന്നെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
5/9
ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്റിയര്‍ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും.
advertisement
6/9
റെയില്‍വേ സ്റ്റേഷനുകളില്‍ ഓഫീസര്‍മാരുടെ സേവനം മുഴുവന്‍ സമയവും ഉറപ്പാക്കും.
advertisement
7/9
റെയില്‍വേ സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിക്കുന്ന മെഡിക്കല്‍ സംഘത്തിന് സുരക്ഷ ഒരുക്കേണ്ടതും ഡിവൈ.എസ്.പിമാരുടെ ചുമതലയാണ്.
advertisement
8/9
ഇതുകൂടാതെ അതിർത്തി കടന്നുവരുന്ന വാഹനങ്ങളെയും പരിശോധിക്കും. വാഹനങ്ങൾ പരിശോധിക്കുന്ന കേന്ദ്രങ്ങൾ ഇവയാണ്, കളിയിക്കാവിള, ആറ്റുപുറം, അമരവിള (തിരുവനന്തപുരം), ആര്യങ്കാവ്, കോട്ടവാസല്‍ (കൊല്ലം), കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ (ഇടുക്കി), മലക്കപ്പാറ (തൃശൂര്‍), വാളയാര്‍, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, നടുപ്പൂണി, ആനക്കെട്ടി (പാലക്കാട്), വഴിക്കടവ് (മലപ്പുറം), മാഹി (കോഴിക്കോട്), മുത്തങ്ങ, കാട്ടിക്കുളം, തോല്‍പ്പെട്ടി, തോളാടി, ബാവലി, പഴൂര്‍, പാട്ടവയല്‍, താളൂര്‍ (വയനാട്), മാക്കൂട്ടം, മാഹിപ്പാലം (കണ്ണൂര്‍), തലപ്പാടി, വാമഞ്ചൂര്‍, അഥൂര്‍, പെര്‍ള, ചെമ്പേരി, മണിമൂല(കാസര്‍ഗോഡ്).
advertisement
9/9
കേരളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും. അവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19: ഏതൊക്കെയാണ് ആ സ്റ്റേഷനുകൾ? കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കർശന പരിശോധനയെന്ന് മുഖ്യമന്ത്രി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories