TRENDING:

കൂട്ടുകാരിയുടെ ഭർത്താവ്, പാരീസിൽ പ്രൊപോസൽ; നയാപൈസ സ്വീകരിക്കാതെ 3 വർഷത്തിൽ വേർപിരിഞ്ഞ നടി ഹൻസിക മോട്‌വാനി

Last Updated:
മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി ഹൻസികയ്ക്ക് വിവാഹമോചനം അനുവദിച്ചു
advertisement
1/6
കൂട്ടുകാരിയുടെ ഭർത്താവ്, പാരീസിൽ പ്രൊപോസൽ; നയാപൈസ സ്വീകരിക്കാതെ 3 വർഷത്തിൽ വേർപിരിഞ്ഞ നടി ഹൻസിക മോട്‌വാനി
കേവലം മൂന്നു വർഷങ്ങൾക്കുള്ളിൽ അത്യാർഭാടപൂർവം കൊണ്ടാടിയ വിവാഹം പിരിഞ്ഞ് നടി ഹൻസിക മോട്‌വാനി (Hansika Motwani). വിവാഹമോചനത്തിൽ എത്തുന്നതിനും മുൻപേ, ഹൻസികയും സൊഹെയ്ൽ ഖത്തൂരിയയും വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചിരുന്നു. ഒരു നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഹൻസികയും സൊഹെയ്‌ലും വിവാഹം ചെയ്തത്. 2022ൽ പാരീസിലെ ഐഫൽ ടവറിന്റെ മുന്നിൽ വച്ച് നടത്തിയ പ്രൊപോസൽ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങളും മറ്റും ഹൻസിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം നടന്ന വിവാഹത്തിലുമുണ്ട് ആഡംബരം
advertisement
2/6
2022ൽ അത്യാർഭാടം നിറഞ്ഞ ചടങ്ങിൽ ഹൻസിക വിവാഹിതയായി. സൊഹെയ്ൽ ഖത്തൂരിയ എന്ന ബിസിനസുകാരന്റെ ഭാര്യയായി ഹൻസിക ജീവിതം ആരംഭിച്ചു. ജയ്‌പ്പൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വിശേഷത്തിനും മുൻപേ, വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ വിവാഹവും വിവാഹത്തിന്റെ തയാറെടുപ്പുകളും ഒരു ഒ.ടി.ടി. ഷോയായി പ്രക്ഷേപണം ചെയ്തിരുന്നു. നടിയെ വിവാഹം ചെയ്യും മുൻപ്, ഹൻസികയുടെ പ്രിയപ്പെട്ട കൂട്ടുകാരി റിങ്കി ബജാജിന്റെ ഭർത്താവായിരുന്നു സൊഹെയ്ൽ (തുടർന്ന് വായിക്കുക)
advertisement
3/6
സൊഹെയ്‌ലിന്റെ ആദ്യ വിവാഹം തകർത്ത്, പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്തു എന്നയാരോപണം ഹൻസിക നേരിടാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഹൻസിക പിന്നീട് വിശദീകരിക്കേണ്ടി വന്നു. "എനിക്ക് അദ്ദേഹത്തെ ആ കാലത്തും അറിയാമായിരുന്നു എന്നത് കൊണ്ട് ആ ബന്ധം പിരിയാൻ ഞാൻ കാരണക്കാരിയായി എന്നല്ല. എനിക്കതിൽ ഒന്നും ചെയ്യാനില്ല. ഞാൻ പ്രശസ്തയതിനാൽ, എന്നെ പഴിചാരി വില്ലനാക്കാൻ പലർക്കും എളുപ്പമായിരുന്നു. ഒരു സെലിബ്രിറ്റി ആയതിനു ഞാൻ നൽകേണ്ടി വന്ന വിലയാണത്," ഹൻസിക ഒരിക്കൽ പറയുകയുണ്ടായി
advertisement
4/6
തന്നെയും സൊഹെയ്‌ലിനെയും കുറിച്ച് ഓൺലൈൻ ആയി പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമെന്ന് അവർ ഇരുവരും ആവർത്തിച്ചു കൊണ്ടേയിരുന്നു. ഹൻസിക സൊഹെയ്‌ലിൽ നിന്നും കുറച്ചു കാലമായി പിരിഞ്ഞ് താമസം തുടങ്ങി എന്ന റിപോർട്ടുകൾ പ്രചരിക്കാൻ ആരംഭിച്ചത് ഇക്കഴിഞ്ഞ കൊല്ലമാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഹൻസിക അവരുടെ ഏതാനും വിവാഹചിത്രങ്ങൾ നീക്കം ചെയ്യുക കൂടിയായതും, പിരിഞ്ഞു എന്ന തരത്തിലെ വാർത്തകൾക്ക് കൂടുതൽ ചൂടുപിടിച്ചു. മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി ഹൻസികയ്ക്ക് വിവാഹമോചനം അനുവദിച്ചു
advertisement
5/6
വിവാഹമോചനശേഷം ഹൻസിക ഒരു രൂപ പോലും ജീവനാംശമായി സൊഹെയ്‌ലിൽ നിന്നും കൈപ്പറ്റിയില്ല. തീർത്തും മാന്യവും സമാധാനപരവുമായ ഒരു വിവാഹമോചനം മാത്രമാണ് ഹൻസിക ആഗ്രഹിച്ചത് എന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. ബന്ധം പിരിയാനുള്ള കാരണം ബഹുമാനപ്പെട്ട കോടതി മുൻപാകെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തന്റെ കക്ഷി ഇപ്പോൾ അവരുടെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നതായും അഭിഭാഷകൻ പറഞ്ഞു. വിവാഹമോചനത്തെ കുറിച്ച് ഹൻസികയോ സൊഹെയ്‌ലോ ഇതുവരെയും പ്രതികരിച്ചിട്ടില്ല
advertisement
6/6
വിവാഹത്തിനും വളരെ മുൻപ്, പെട്ടെന്ന് നായികയായി മാറാൻ അമ്മ ഹോർമോൺ ഇൻജക്ഷനുകൾ എടുപ്പിച്ചു എന്ന അപവാദം നടി ഹൻസിക മോട്‌വാനിയുമായി ബന്ധപ്പെടുത്തിയ വിവാദങ്ങളിൽ ഒന്നാണ്. ബാലതാരമായി വേഷമിട്ട്, കൃത്യം നാല് വർഷങ്ങൾ പിന്നിട്ടതും ഹൻസിക അല്ലു അർജുന്റെ നായികയായി 'ദേശമുദുരു' എന്ന സിനിമയിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഹൻസികയ്ക്ക് പ്രായം വെറും 15 വയസ് മാത്രം. ഇത്ര വേഗം ആ കൊച്ചുപെൺകുട്ടി എങ്ങനെ വളർന്നു വലുതായി എന്നായിരുന്നു ചോദ്യം
മലയാളം വാർത്തകൾ/Photogallery/Buzz/
കൂട്ടുകാരിയുടെ ഭർത്താവ്, പാരീസിൽ പ്രൊപോസൽ; നയാപൈസ സ്വീകരിക്കാതെ 3 വർഷത്തിൽ വേർപിരിഞ്ഞ നടി ഹൻസിക മോട്‌വാനി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories