TRENDING:

നിവേദ്യം കഴിച്ച് കാലം കഴിച്ച തടാകക്ഷേത്രത്തിലെ മുതല; കണ്ണീർവാർത്ത് ഭക്തർ; ബബിയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നീണ്ടനിര

Last Updated:
ബബിയയോടുള്ള ആദരസൂചകമായി മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചു. പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറക്കൂ
advertisement
1/12
നിവേദ്യം കഴിച്ച് കാലംകഴിച്ച തടാകക്ഷേത്രത്തിലെ മുതല; കണ്ണീർവാർത്ത് ഭക്തർ; ബബിയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നീണ്ടനിര
കാസർകോട്: കുമ്പള അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴു പതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഞായറാഴ്ച രാത്രി പത്തോടെയാണ് മരണം സംഭവിച്ചത്.
advertisement
2/12
കേരളത്തിലെ ഏക വെജിറ്റേറിയന്‍ മുതലയാണ് വിട പറഞ്ഞത്. കേരളത്തിലെ ഏക തടാകക്ഷേത്രമായ കാസര്‍ഗോഡ് ജില്ലയിലെ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ
advertisement
3/12
ബബിയയോടുള്ള ആദരസൂചകമായി മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചു. പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറക്കൂ.
advertisement
4/12
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവര്‍ ബബിയക്ക് അന്തിമോപചാരം അർപ്പിച്ചു. കണ്ണീർ വാർത്തുകൊണ്ട് ഭക്തരും ബബിയയെ യാത്രയാക്കാനെത്തി.
advertisement
5/12
ക്ഷേത്രത്തോളം പ്രസിദ്ധയായിരുന്നു ബബിയയും. ക്ഷേത്രത്തിലെ പടച്ചോറ് നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.
advertisement
6/12
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ബബിയയെ കാണുന്നത് വലിയ അനുഗ്രഹമായാണ് ഭക്തര്‍ കരുതിയിരുന്നത്.
advertisement
7/12
ബബിയയ്ക്ക് ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. രാവിലെ 7ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തി മരണാനന്തര ചടങ്ങുകൾ ആരംഭിച്ചു.
advertisement
8/12
1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
advertisement
9/12
ക്ഷേത്ര നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ബബിയയുടെ വാസം.
advertisement
10/12
തടാകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്.
advertisement
11/12
പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല.
advertisement
12/12
സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ അത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്. 2 വർഷം മുൻപ് മുതല ക്ഷേത്ര നടയില്‍ എത്തിയത് ഭക്തര്‍ക്ക് കൗതുകകാഴ്ചയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
നിവേദ്യം കഴിച്ച് കാലം കഴിച്ച തടാകക്ഷേത്രത്തിലെ മുതല; കണ്ണീർവാർത്ത് ഭക്തർ; ബബിയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നീണ്ടനിര
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories