താനൂർ ബോട്ടപകടം; കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
advertisement
1/6

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
advertisement
2/6
ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്.
advertisement
3/6
ഇതോടെ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയതായാണ് വിവരം. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്.
advertisement
4/6
നിലവിൽ ആരെയും കണ്ടുകിട്ടാനില്ല. ആരും അപകടത്തിൽപെട്ടതായി വിവരമില്ല. ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 11 പേരടക്കം 22 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടാത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
advertisement
5/6
ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തെരച്ചിൽ തുടരാൻ തീരുമാനിച്ചു. അപകട സ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. നടപടി ക്രമം പൂർത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തെരച്ചിൽ തുടരുന്നത്.
advertisement
6/6
അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം