TRENDING:

വര്‍ക്കലയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം

Last Updated:
ശിവരാത്രി പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു
advertisement
1/6
വര്‍ക്കലയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം
വർക്കല ഇടവയിൽ ക്ഷേത്രോത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടയിൽ തീപിടിച്ച് ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ രാത്രി 2.35 ഓടെയാണ് തീപിടിത്തമുണ്ടായത്.
advertisement
2/6
ശിവരാത്രി ഉത്സവത്തിന്റെ പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റൻ കുതിരകളുമുണ്ടായിരുന്നു.
advertisement
3/6
വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്.
advertisement
4/6
ക്ഷേത്ര വളപ്പിനുള്ളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വർക്കലയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
advertisement
5/6
തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുകുമാർ, നവാസ് ഖാൻ എന്നീ രണ്ട് യുവാക്കൾക്ക് കൈവെള്ളയിൽ പൊള്ളലേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
advertisement
6/6
ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളം വാർത്തകൾ/Photogallery/Kerala/
വര്‍ക്കലയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം
Open in App
Home
Video
Impact Shorts
Web Stories