TRENDING:

വയനാട് ദുരന്തബാധിതർക്ക് സൗജന്യമായി ജിയോഭാരത് ഫോണുകൾ; പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു

Last Updated:
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയിലൂടെയാണ് ജിയോഭാരത് ഫോണുകൾ സൗജന്യമായി നൽകുന്നത്. ഒരു വർഷത്തെ റീചാർജ് പ്ലാൻ ഉൾപ്പടെയുള്ള വാലിഡിറ്റിയോട് കൂടിയാണ് ഫോൺ നൽകുന്നത്.
advertisement
1/5
വയനാട് ദുരന്തബാധിതർക്ക് സൗജന്യമായി ജിയോഭാരത് ഫോണുകൾ; പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു
വയനാട് മണ്ണിടിച്ചിലിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകുന്ന പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു.
advertisement
2/5
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയിലൂടെയാണ് ജിയോഭാരത് ഫോണുകൾ സൗജന്യമായി നൽകുന്നത്. ഒരു വർഷത്തെ റീചാർജ് പ്ലാൻ ഉൾപ്പടെയുള്ള വാലിഡിറ്റിയോട് കൂടിയാണ് ഫോൺ നൽകുന്നത്.
advertisement
3/5
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
advertisement
4/5
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേർന്ന് പ്രവർത്തിക്കും. പാൽ, പഴങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യും.
advertisement
5/5
വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കും. വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും. ഈ ദുഷ്‌കരമായ സമയത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം നില കൊള്ളുകയാണെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
വയനാട് ദുരന്തബാധിതർക്ക് സൗജന്യമായി ജിയോഭാരത് ഫോണുകൾ; പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories